മിഠായിത്തെരുവില്‍ വീണ്ടും തീപിടുത്തം ; അഞ്ചോളം കടകള്‍ക്ക് തീപിടിച്ചു

Editorial

കോഴിക്കോട്: മിഠായിത്തെരുവില്‍ രണ്ട് നില കെട്ടിടത്തിന് തീ പിടിച്ചു..ആളപായം ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അഗ്നിശമന സേന തീയണയ്ക്കാനുള്ള ശ്രമത്തിലാണ്. അഞ്ചോളം കടകള്‍ക്ക് തീപിടിച്ചിട്ടുണ്ടെന്നാണ് ഒടുവില്‍ കിട്ടുന്ന വിവരം. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല. കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഏഴോളം ഫയര്‍ യൂണിറ്റുകള്‍ സംഭവ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്.ഇന്ന് രാവിലെ 11 മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. ആദ്യം രണ്ട് കടകളില്‍ മാത്രമാണ് തീപിടിച്ചത്. എന്നാല്‍ തീ ആളിപ്പടര്‍ന്നതോടെ പിന്നീട് നിരവധി കടകളിലേക്ക് പടര്‍ന്ന് പിടിക്കുകയായിരുന്നു. ഇതോടെ തീ നിയന്ത്രണാതീതമായി. രാധാ തിയേറ്ററിന് സമീപമുള്ള രണ്ട് രണ്ട് നിലക്കെട്ടിടത്തിലുള്ള തുണിക്കടയ്ക്കാണ് ആദ്യം തീ പിടിച്ചത്. ഇതാണ് തീ പടര്‍ന്നുപിടിക്കാന്‍ കാരണമായത്. നേരത്തെയും നിരവധി തവണ തീപിടുത്തത്തിന് ഇരയായിട്ടുള്ള സ്ഥലമാണ് കോഴിക്കോട് മിഠായിത്തെരുവ്. പല സംഭവങ്ങളിലും ഷോര്‍ട്ട് സര്‍ക്യൂട്ടായിരുന്നു കാരണം .

RELATED NEWS

Leave a Reply