മുണ്ടൂര്‍ സേതുമാധവന് സ്‌നേഹാദരം

Editorial

കേരളസാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം നേടിയ കഥാകൃത്ത് മുണ്ടൂര്‍ സേതുമാധവന് പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറിയുടെയും പുരോഗമന കലാസാഹിത്യ സംഘത്തിന്റെയും ആഭിമുഖ്യത്തില്‍ പാലക്കാട് പൗരാവലി സ്‌നേഹാദരം നല്‍കി. മുന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ ശ്രീ. ശങ്കരനാരായണന്‍ ഉദ്ഘാടനം ചെയ്തു. പ്രൊഫസര്‍. പി.എ.വാസുദേവന്‍ അദ്ധ്യക്ഷനായി മുണ്ടൂര്‍ സേതുമാധവന്റെ കഥാലോകത്തെ കുറിച്ച് ആലങ്കോട് ലീലാകൃഷ്ണന്‍, പ്രൊഫസര്‍. ശ്രീ.പി. ചിത്രഭാനു എിവര്‍ സംസാരിച്ചു. മുനിസിപ്പല്‍ ചെയര്‍പേര്‍സ ശ്രീമതി. പ്രമീളാ ശശിധരന്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീമതി. കെ.ബിനുമോള്‍ എന്നിവര്‍ അനുമോദന പ്രഭാഷണം നടത്തി പാലക്കാട്ടെ വിവിധ തലമുറയിലെ എഴുത്തുകാരായ ശ്രീ.ടി.കെ. ശങ്കരനാരായണന്‍, ശ്രീകൃഷ്ണപുരം കൃഷ്ണന്‍ കുട്ടി . മോഹൻ ദാസ് ശ്രീകൃഷണപുരം, ശ്രീ. പി. മുരളി, ശ്രീ. ജി .പി. രാമചന്ദ്രന്‍, ശ്രീ. റഷീദ് കണിച്ചേരി, ശ്രീ.ആര്യന്‍ കണ്ണനൂര്‍, ശ്രീ. പള്ളിക്കുന്‍, ശ്രീമതി. സി. പി. ചിത്ര, ശ്രീ. രാജേഷ് മേനോന്‍, ശ്രീമതി ജ്യോതിഭായ് പരിയാടത്ത്, ശ്രീ. എം. ശിവകുമാര്‍, ശ്രീമതി ലതാദേവി, ശ്രീമതി പദ്മിനി ടീച്ചര്‍, ശ്രീ. രവീന്ദ്രന്‍ എന്നിവര്‍ ആദരം സമര്‍പ്പിച്ചു. വിവിധ വ്യക്തികളും, സംഘടനകളും ഉപഹാരമായി നല്‍കിയ നൂറോളം പുസ്തകങ്ങള്‍ മുണ്ടൂര്‍ സേതുമാധവന്‍ പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറിയുടെ ഗ്രന്ഥ ശേഖരത്തിലേക്ക് സംഭാവന നല്‍കി
മുണ്ടൂര്‍ ഹൈസ്‌ക്കൂള്‍ വിദ്യാര്‍ഥിനികള്‍ സംഗീത നൃത്ത ശില്പ്പം അവതരിപ്പിച്ചു. ജില്ലാ പബ്ലിക് ലൈബ്രറി സെക്രട്ടറി ശ്രീ. ടി.ആര്‍.അജയന്‍ സ്വാഗതവും പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി ശ്രീ.എ.കെ.ചന്ദ്രന്‍ കുട്ടി നന്ദിയും പറഞ്ഞു

RELATED NEWS

Leave a Reply