വരള്‍ച്ചാകെടുതി:മലപ്പുറത്ത് 34 .35 കോടിയുടെ നാശനഷ്ടം

Editorial

ജില്ലയിലെ വരള്‍ച്ചാ കെടുതികള്‍ കാണാനെത്തിയ കേന്ദ്ര സംഘത്തിന് 34.35 കോടിയുടെ നാശനഷ്ടങ്ങളടങ്ങിയ കണക്ക് മന്ത്രി കെ.ടി ജലീല്‍ സമര്‍പ്പിച്ചു. 3956 കര്‍ഷകര്‍ കെടുതികള്‍ക്ക് ഇരയായി. കാര്‍ഷിക മേഖലയില്‍ 10.30 കോടിയും കുടിവെള്ള പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട നഷ്ടങ്ങള്‍ക്ക് 24.5 കോടി രൂപയുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ഡോ.കെ.ടി. ജലീല്‍,ജില്ലാ കലക്ടര്‍ അമീത്മീണ എന്നിവരാണ് ജില്ലയിലെ വരള്‍ച്ച പ്രശ്‌നങ്ങള്‍ ബോധ്യപ്പെടുത്തിയത്. മിനി പമ്പയില്‍ എത്തിയ സംഘത്തോട് പ്രദേശത്തെ രൂക്ഷമായ പ്രശ്‌നങ്ങള്‍ മന്ത്രിയും ജില്ലാ കലക്ടറും വിവരിച്ചു. തുടര്‍ന്ന് സംഘം മന്ത്രിയുമായി കുറ്റിപ്പുറം കെ.ടി.ഡി.സിയുടെ ആരാമത്തിലെത്തിയും ചര്‍ച്ച നടത്തി.
നേരത്തെ ജില്ലയിലെത്തിയ കേന്ദ്ര കാര്‍ഷിക ക്ഷേമ വകുപ്പിന്റെ ജോയിന്റ് സെക്രട്ടറി അശ്വനികുമാറിന്റെ നേത്യത്വത്തിലുള്ള ആറംഗ സംഘംത്തെ തിരുവേഗപുറയില്‍ സബ് കലക്ടര്‍ ജാഫര്‍ മാലികിന്റെ നേത്യത്വത്തിലുള്ള ഉദേ്യാഗസ്ഥ സംഘം സ്വീകരിച്ചു. തുടര്‍ന്ന് ഇരുമ്പിളിയം കൈത ക്കടവിലുള്ള വാട്ടര്‍ അഥോററ്റിയുടെ കുടിവെള്ള പദ്ധതി പ്രദേശം സംഘം സന്ദര്‍ശിച്ചു.16 മണിക്കൂര്‍ തുടര്‍ച്ചയായി വെള്ളം പമ്പ് ചെയ്യാന്‍ കഴിഞ്ഞ പദ്ധതിയില്‍ ഇപ്പോള്‍ രണ്ട് മണിക്കൂര്‍ നേരമാണ് കുടിവെള്ളം പമ്പ് ചെയ്യാന്‍ കഴിയുന്നുള്ളു എന്ന കാര്യം ബോധ്യപ്‌ടെുത്തി. തുടര്‍ന്ന വളാഞ്ചേരിയിലെ മഠത്തില്‍ മിനി കുടിവെള്ള പദ്ധതിയുടെ പ്രശ്‌നങ്ങളും സംഘം കണ്ട് ബോധ്യപ്പെട്ടു.

കേന്ദ്ര കൃഷി മന്ത്രാലയം ഡയറക്ടര്‍ ഇന്‍ചാര്‍ജ് ഡോ.കെ. പൊന്നുസ്വാമി, കേന്ദ്ര വൈദ്യുതി അതോറിറ്റി ചീഫ് എഞ്ചിനീയര്‍ അന്‍ജുലി ചന്ദ്ര, പ്ലാന്റ് പ്രൊട്ടക്ഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ രാഹുല്‍ സിങ്, ധനമന്ത്രാലയം ഡയറക്ടര്‍ ഗോപല്‍ പ്രസാദ്, കാര്‍ഷിക- കര്‍ഷക ക്ഷേമ മന്ത്രാലയം ഡയറക്ടര്‍ വിജയ് രാജ്‌മോഹന്‍ തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.

RELATED NEWS

Leave a Reply