വായനാ ദിനത്തിൽ ക്വിസ് മത്സരം സംഘടിപ്പിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ്

Editorial

വായനാ ദിനത്തോടനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസിന്റെ ആഭിമുഖ്യത്തില്‍ വായനാ ദിന ക്വിസ് സംഘടിപ്പിച്ചു. ഗാന്ധി ലൈബ്രറി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ 35 കുട്ടികള്‍ പങ്കെടുത്തു. മലപ്പുറം ഗവൺമെന്റ് ബോയ്‌സ് ഹയര്‍സെക്കറി സ്‌കൂളിലെ അധ്യാപകന്‍ പി. ഷാനവാസ് ക്വിസ് മത്സരത്തിന് നേത്യത്വം നല്‍കി. എം.എസ്.പി. ഹയര്‍സെക്കന്ററി സ്‌കൂളിലെ ഫവാസ്.കെ. ഒന്നാം സ്ഥാനവും അതെ സ്‌കൂളിലെ ഷര്‍ഹാന്‍ രണ്ടാം സ്ഥാനവും നേടി. സെന്റ് ജമ്മാസ് ഹയര്‍സെക്കന്ററി സ്‌കൂളിലെ ഷാദിയ പി.ക്കാണ് മൂന്നാം സ്ഥാനം.
. ക്വിസ് മത്സരം നെഹ്‌റു യുവ കേന്ദ്ര ജില്ലാ കോഡിനേറ്റര്‍ കെ. കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്തു. ഗാന്ധി ദര്‍ശന്‍ സമിതി പ്രസിഡന്റ് പി.കെ.നാരായണന്‍, ഗാന്ധി ലൈബ്രറി പ്രസിഡന്റ് പി.എ. മജീദ്,ലൈബ്രേറിയന്‍ റസാഖ് മാസ്റ്റര്‍,ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി.അയ്യപ്പന്‍ എന്നിവര്‍ പങ്കെടുത്തു.

RELATED NEWS

Leave a Reply