വിദ്യാര്‍ഥികള്‍ ധാര്‍മിക മൂല്യങ്ങള്‍ക്ക് വില കല്‍പ്പിക്കണം: കെ പി രാമനുണ്ണി

Editorial

ചെര്‍പ്പുളശ്ശേരി: വിദ്യാര്‍ഥികള്‍ ധാര്‍മികതക്കും മൂല്യങ്ങള്‍ക്കും വില കല്‍പ്പിക്കണമെന്ന് പ്രമുഖ സാഹിത്യകാരന്‍ കെ പി രാമനുണ്ണി ആഹ്വാനം ചെയ്തു. ചെര്‍പ്പുളശ്ശേരിയില്‍ നടക്കുന്ന എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസം ഇന്ന് കമ്പോളവത്ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. മൂല്യങ്ങള്‍ക്കു പകരം പണാധിപത്യത്തിനാണ് പരിഗണന ലഭിക്കുന്നത്. മൂല്യങ്ങള്‍ തമസ്‌കരിക്കപ്പെടുകയും മൂല്യശോഷണം മുഖമുദ്രയാവുകയും ചെയ്യുന്നു. സാഹിത്യ മത്സരങ്ങളുടെ പേരില്‍ ആഭാസങ്ങള്‍ അരങ്ങേറുകയും വിജയപരാജയങ്ങള്‍ക്ക് പണം മാനദണ്ഡമാവുകയും ചെയ്യുമ്പോള്‍ കഴിവുള്ള പ്രതിഭകള്‍ തമസ്‌കരിക്കപ്പെടും. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി എസ് എസ് എഫ് 25 വര്‍ഷമായി നടത്തിവരുന്ന സാഹിത്യോത്സവ് എന്തുകൊണ്ടും പ്രശംസനീയമാണ്. കാല്‍ നൂറ്റാണ്ടു മുമ്പ് എസ് എസ് എഫ് ആരംഭിച്ച ഈ സര്‍ഗ മത്സരം സര്‍ഗാത്മക നഷ്ടപ്പെടുന്ന ഭാവി നേരത്തെ മനസിലാക്കിയതുകൊണ്ടാണെന്ന് ഇപ്പോള്‍ മനസിലാവുകയാണ്. എസ് എസ് എഫിന്റെ ദീര്‍ഘദൃഷ്ടിയുള്ള നേതാക്കളെ ഞാന്‍ അഭിനന്ദിക്കുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു

RELATED NEWS

Leave a Reply