വീട്ടിക്കാട്ടിലെ ഇൻഫ്രാ ഗ്രാനൈറ്റ് സ്ഥാപനത്തിനെതിരെ യൂത്ത് കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റിയുടെ നിലപാടറിയിച്ചുള്ള കുറിപ്പ് അനുഗ്രഹ വിഷന്. യൂത്ത് കോണ്‍ഗ്രസ്സിന്‍റേത് മുതലക്കണ്ണീരെന്ന് ഡി.വൈ.എഫ്.ഐ

Editorial

ചെർപ്പുള്ളശ്ശേരി നഗരസഭ പരിധിയിലെ വീട്ടിക്കാട്ടിലെ ഇൻഫ്രാ ഗ്രാനൈറ്റ് സ്ഥാപനത്തിനെതിരെ യൂത്ത് കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റിയുടെ നിലപാടറിയിച്ചുള്ള കുറിപ്പ് അനുഗ്രഹ വിഷന്. യൂത്ത് കോണ്‍ഗ്രസ്സിന്‍റേത് മുതലക്കണ്ണീരെന്ന് ഡി.വൈ.എഫ്.ഐ

യൂത്ത് കോൺഗ്രസിന്റെ നിലപാടിന്റെ ള്ളടക്കം ഇങ്ങനെ

” സംസ്ഥാന സർക്കാരിന്റെ മൂന്ന് വകുപ്പുകളിൽ നിന്നുള്ള അനുമതികൾ വേണമെന്നിരിക്കെ ചെർപ്പുളശ്ശേരി നഗരസഭയിൽ നിന്നും ലൈസൻസ് നേടാനുള്ള ക്രഷർ മാഫിയയുടെ ശ്രമം പ്രതിഷേധാർഹമാണ്. വ്യക്തമായ പാരിസ്ഥിതിക ആഘാത പഠനങ്ങൾക്കും പരിസരവാസികളുടെ ആശങ്കകൾക്കും പരിഹാരം കണ്ടതിന് ശേഷം മാത്രമേ നഗരസഭ അന്തിമ തീരുമാനം എടുക്കാൻ പാടുകയൊള്ളൂ. ഈ വിഷയവുമായി ബന്ധപ്പെട്ട് നഗരസഭ ചെയർപേഴ്സണും സെക്രട്ടറിക്കും പരാതി നൽകും. നിലവിൽ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്നും പരിശോധിക്കണമെന്നും യൂത്ത് കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ടി.കെ.ഷൻഫി പറഞ്ഞു.
എന്നാൽ ക്രഷറിനെതിരെ യൂത്ത് കോണ്‍ഗ്രസ്സിന്‍റേത് മുതലക്കണ്ണീരാണെന്ന വാദവുമായി ഡിവൈഎഫ്ഐ രംഗത്തെത്തി. ജനങ്ങളുടെ ജീവന് തെല്ലും വിലകല്‍പ്പിക്കാതെ നഗരസഭ ഭരണസമിതി ക്രഷറിന് എന്‍ഒസി നല്‍കിയപ്പോള്‍ ഒരു പ്രസ്താവനപോലും നടത്താതെ ഭരണസമിതിക്ക് ജയ് വിളിച്ചവര്‍ ഇപ്പോള്‍ ആശങ്ക ഉണ്ടെന്ന് നടിക്കുന്നത് ജനരോഷം ഭയന്നിട്ടാണെന്നും ക്രഷര്‍ മാഫിയക്ക് അനുകൂലമായ തീരുമാനം എടുക്കാന്‍ വാദിച്ച കൗണ്‍സിലര്‍മാരില്‍ മുന്‍പന്തിയില്‍ നിന്നിരുന്നത് യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് ആണെന്നും അപ്പോള്‍ ഇല്ലാത്ത ആശങ്ക ഇപ്പോള്‍ എങ്ങനെ ഉണ്ടായി എന്ന് യൂത്ത് കോണ്‍ഗ്രസ്സ് വ്യക്തമാക്കണമെന്നും ഡിവൈഎഫ്ഐ തൂത മേഖലസെക്രട്ടറി സി അനന്തന്‍ ആവശ്യപ്പെട്ടു.

RELATED NEWS

Leave a Reply