ശബരിമല കൊടിമരം; 9.16 കിലോഗ്രാം സ്വര്‍ണം വഴിപാടായി ലഭിച്ചു

Editorial

പത്തനംതിട്ട: ശബരിമല സ്വര്‍ണകൊടിമരത്തിന് വേണ്ടി വരിക 9.160 കിലോഗ്രാം സ്വര്‍ണം. ഇത് കൊച്ചി കസ്റ്റംസ് ഓഫീസില്‍ നിന്ന് സ്വീകരിച്ച്‌ ആറന്‍മുള ദേവസ്വം സുരക്ഷാ മുറിയില്‍ എത്തിച്ചു.

കൊടിമരത്തിന്റെ ആധാരശിലാസ്ഥാപനം ഏപ്രില്‍ ഏഴിന് നടക്കും. ഏപ്രില്‍ 9ന് സ്വര്‍ണപ്പണികള്‍ പമ്പയില്‍ നടക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പമ്പയിലെ സ്വര്‍ണ ജോലികള്‍ക്ക് വേണ്ടത്ര സുരക്ഷ ഒരുക്കും.
ജൂണ്‍ 25ന് കൊടിമരം ഭഗവാന് സമര്‍പ്പിക്കും. അതിനോട് അനുബന്ധമായി ഉല്‍സവം പത്ത് ദിവസം ഉണ്ടാകും.
ചെങ്ങന്നൂരില്‍ പണി പൂര്‍ത്തിയായ ആധാരശിലയുമായി ഏപ്രില്‍ അഞ്ചിന് രാവിലെ 9.30ന് ഘോഷയാത്ര തുടങ്ങും. അന്ന് വൈകിട്ട് തന്നെ സന്നിധാനത്ത് എത്തിക്കും.
3.20 കോടി രൂപയുടെ ചെലവാണ് കൊടിമരത്തിന് പ്രതീക്ഷിക്കുന്നത്. ഈ തുക വഴിപാടായി ഹൈദ്രാബാദിലെ ഫീനിക്സ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്ത്യ എന്ന സ്ഥാപമാണ് നല്‍കിയത്. പണം കൊടിമര നിര്‍മ്മാണ അകൗണ്ടില്‍ നിക്ഷേപിച്ചു.
ഏപ്രില്‍ ഏഴിന് രാവിലെ 10.45നും 12നും മധ്യെയാണ് ശിലസ്ഥാപനം. മകം നക്ഷത്രത്തില്‍ മിഥുനം രാശിയിലാണ് തുടക്കം. തന്ത്രി കണ്ഠരു രാജീവരാണ് ശിലാപ്രതിഷ്ഠ നടത്തുക. ഹൈക്കോടതി പ്രവൃത്തികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.
അഡ്വക്കേറ്റ് കമ്മീഷണര്‍ എ. എസ്. പി. കുറുപ്പാണ് മേല്‍നോട്ടം. ചീഫ് എന്‍ജീനിയര്‍ ജനറല്‍ ജി. മുരളീകൃഷ്ണന്‍, തിരുവാഭരണം കമ്മീഷണര്‍ എസ്. പാര്‍വ്വതി എന്നിവരും മേല്‍നോട്ട സമിതിയിലുണ്ട്.
എക്സി. ഓഫീസര്‍ രവിശങ്കര്‍, എക്സി. എന്‍ജീനിയര്‍ കൃഷ്ണകുമാര്‍, അസി. എന്‍ജീനിയര്‍ ശ്യാമപ്രസാദ് ,അസി. കമ്മീഷണര്‍ അജിത് കുമാര്‍ എന്നിവര്‍ സഹായക സംഘത്തിലുണ്ട്

RELATED NEWS

Leave a Reply