ശുചിത്വ പക്ഷാചരണം: സിവില്‍ സ്റ്റേഷന്‍ ശുചീകരിച്ചു

Editorial

ശുചിത്വ പക്ഷാചരണത്തിന്റെ ഭാഗമായി മലപ്പുറം നെഹ്‌റു യുവ കേന്ദ്രയുടെ നേതൃത്വത്തില്‍ നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്റര്‍, മലപ്പുറം ഗവഃ കോളേജ് നാഷണല്‍ സര്‍വീസ് സ്‌കീം എന്നിവയുടെ സഹകരണത്തോടെ സിവില്‍ സ്റ്റേഷനില്‍ ശുചീകരണം നടത്തി. അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് വിജയന്‍. ടി ശുചീകരണ പരിപാടി ഉല്‍ഘാടനം ചെയ്തു. ജില്ലാ യൂത്ത് കോര്‍ഡിനേറ്റര്‍ കെ. കുഞ്ഞഹമ്മദ് അദ്ധ്യക്ഷനായി. എന്‍.ഐ.സി ഡിസ്ട്രിക്ട് ഇന്‍ഫോര്‍മാറ്റിക് ഓഫീസര്‍ കെ.പി പ്രതീഷ്, അഡീഷണല്‍ ഇന്‍ഫോര്‍മാറ്റിക് ഓഫീസര്‍ പി പവനന്‍, നെഹ്‌റു യുവ കേന്ദ്ര അക്കൗണ്ടന്റ് പി അസ്മാബി, നവാസ് ഷെരീഫ്, ജാഫര്‍ സാദിഖ് എിവര്‍ പ്രസംഗിച്ചു. നെഹ്‌റു യുവ കേന്ദ്ര നാഷണല്‍ യൂത്ത് വോളന്റിയര്‍മാര്‍, നാഷണല്‍ സര്‍വീസ് സ്‌കീം വോളന്റിയര്‍മാര്‍, സി.ബി.ജി ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ് പ്രവര്‍ത്തകര്‍, ഇതര ക്ലബ് അംഗങ്ങള്‍ എിവര്‍ ശുചീകരണത്തില്‍ പങ്കാളികളായി.

RELATED NEWS

Leave a Reply