സി പി ഐ എം സമ്മേളനത്തിൽ വിഭാഗീയത തലപൊക്കുന്നു ..

Editorial

ചെർപ്പുളശ്ശേരി .മുമ്പെങ്ങും കാണാത്ത വിധത്തിലുള്ള വിഭാഗീയതയാണ് ചെർപ്പുളശ്ശേരി സി പി ഐ എം ഏരിയ സമ്മേളനത്തിന് മുന്നോടിയായി പ്രദേശത്തു കാണുന്നത് .നേതാക്കൾ ഗ്രൂപ്പ് തിരിഞ്ഞു പ്രവർത്തകരെ തങ്ങളോടൊപ്പം നിർത്തി വിജയമുറപ്പിക്കാൻ ശ്രമിക്കുന്നതായി പരക്കെ സംസാരമുണ്ട് .ഏരിയ കമ്മിറ്റിയിൽ നിന്നും ചിലരെ നീക്കാൻ ബോധപൂർവമായ ശ്രമമാണ് ഇതിനു പിന്നിൽ .ഇത്തരത്തിൽ പാർട്ടി നഗരസഭാ തിരഞ്ഞെടുപ്പിൽ ചിലരെ തോൽപ്പിച്ചതായും ആരോപണമുണ്ട് .അതെല്ലാം ഈ സമ്മേളനത്തിൽ തലപൊക്കുമെന്നാണ് സൂചന .എന്നാൽ പാർട്ടിയിൽ യാതൊരു വിധ വിഭാഗീയതയും ഇല്ലെന്നു ഏരിയ സിക്രട്ടറി കെ ബി സുഭാഷ് അനുഗ്രഹവിഷനോട് പറഞ്ഞു .ഇത്തവണ മുതിർന്ന ചില നേതാക്കൾ മൗനത്തിലാണ് .എന്നാൽ പുതിയ തലമുറ അരയും തലയും മുറുക്കി രംഗത്തെത്തഹുമ്പോൾ അതിനു കുടപിടിക്കാൻ ചില നേതാക്കൾ ഉണ്ടെന്നു പറയാതെ വയ്യ .ഏതായാലും തിങ്കളാഴ്ച യഥാർത്ഥ ചിത്രം പുറത്തു വരും ……….പി .മുരളീമോഹൻ

RELATED NEWS

Leave a Reply