സെൻകുമാർ വിഷയത്തിൽ സർക്കാറും കോടതിയിൽ ; പ്രശ്നം കൂടുതൽ സങ്കീർണമാവും

Editorial

തിരുവനന്തപുരം: ടി.പി സെൻകുമാറിനെ ഡി.ജി.പിയായി പുനർനിയമിക്കണമെന്ന വിധിയിൽ വ്യക്തത തേടി സംസ്ഥാന സർക്കാർ ബുധനാഴ്ച സുപ്രീംകോടതിയെ സമീപിച്ചു. തന്റെ നിയമനം വേഗത്തിലാക്കാമെന്നാവശ്യപ്പെട്ട് സെൻകുമാറും കഴിഞ്ഞ ദിവസം ഹരജി നൽകിയിരുന്നു. ഇതോടെ പ്രശ്നം കൂടുതൽ സങ്കീർണമാവുമെന്നുറപ്പായി. സെൻകുമാറിന്റെ ഹരജി കോടതി വെള്ളിയാഴ്ചയാണ് പരിഗണിക്കുക . സെൻകുമാർ വീണ്ടും ഹരജി നൽകിയതിലൂടെ സർക്കാറും ചീഫ് സെക്രട്ടറിയും വെട്ടിലാവുമെന്ന വിലയിരുത്തൽ നടക്കവേയാണ് സർക്കാറും കോടതിയെ സമീപിച്ചിരിക്കുന്നത്.
കോടതി വിധി നടപ്പിലാക്കാനുള്ള നടപടി ആരംഭിച്ചതായി മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു. എന്നാൽ, നിയമസഭയിൽ അടിയന്തര പ്രമേയത്തിനിടെ പ്രതിപക്ഷം ചില രേഖകൾ കൊണ്ടുവന്നതോടെ ഇക്കാര്യത്തിൽ മനം മാറ്റവുമുണ്ടായതാണ് സൂചന. പ്രതിപക്ഷത്തിന്റെ കൈയിൽ രേഖകൾ എത്തിയത് സംബന്ധിച്ചു സർക്കാറിന്‌ ചില സംശയങ്ങളുണ്ട്. സെൻകുമാർ വിഷയം രമ്യമായി പരിഹരിച്ചു മുന്നോട്ടു പോകാൻ സർക്കാർ തലത്തിൽ ശ്രമങ്ങൾ നടന്നിരുന്നു. എന്നാൽ പുതിയ സാഹചര്യത്തിൽ അതിനുള്ള സാധ്യത വിരളമാണ്.

RELATED NEWS

Leave a Reply