അവശയായ അമ്മക്കും കുഞ്ഞിനും താങ്ങായി ചൈൽഡ് ലൈൻ പ്രവർത്തകർ

Essays

പെരിന്തൽമണ്ണ : ദിവസങ്ങളോളം ഭക്ഷണം കഴിക്കാതെ അവശയായ അമ്മയെയും മൂന്ന് മാസം പ്രായമായ ആൺകുഞ്ഞിനേയും ചൈൽഡ് ലൈൻ പ്രവർത്തകർ മുൻകൈയെടുത്തു പെരിന്തൽമണ്ണ ഗവ.ആശുപത്രിയിലെത്തിച്ചു . തിരൂർക്കാട് താമസക്കാരായ തമിഴ്നാട് മധുരൈ മങ്ങാടി മംഗലം ശെൽവന്റെ ഭാര്യ കാളീശ്വരിയെയും കുഞ്ഞിനേയുമാണ് അവശനിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചത്. പത്തു ദിവസമായി കാളീശ്വരി ഭക്ഷണം കഴിക്കുന്നില്ലെന്ന് വീട്ടുകാർ പറഞ്ഞു. അങ്ങേയറ്റം ക്ഷീണിതയായതിനാൽ കുഞ്ഞിന് മുലപ്പാൽ നൽകാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു അമ്മ. മുലപ്പാൽ കൃത്യമായി ലഭിക്കാത്തതിനാൽ കുഞ്ഞും തളർന്നിരുന്നു .
ചൈൽഡ് ലൈനിന്റെ മാതൃകാപരമായ പ്രവർത്തനത്തെ നാട്ടുകാർ പിന്തുണച്ചു .

RELATED NEWS

Leave a Reply