തൊഴിലുറപ്പ് പദ്ധതി ആവശ്യപ്പെട്ട് ചെർപ്പുളശേരിയിൽ നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചു

Essays

ചെര്‍പ്പുളശേരി: നഗരസഭയിൽ അയ്യങ്കാളി തൊഴിലുറപ്പു പദ്ധതി ഉടന്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികള്‍ മുനിസിപ്പല്‍ സെക്രട്ടറിയെ ഉപരോധിച്ചു. രാവിലെ എ.കെ.ജി മന്ദിര പരിസരത്തുനിന്നാണ് മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതി തൊഴിലാളി യൂണിയന്റെ(സിഐടിയു) നേതൃത്വത്തില്‍ തൊഴിലാളികള്‍ പ്രകടനമായി എത്തിയത്. നഗരസഭയുടെ അടച്ചിട്ട ഗേറ്റ് പ്രവർത്തകർ തള്ളിത്തുറക്കാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. എസ്‌.ഐ പി. എം ലിബിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. ഒ. സുലേഖ, കെ. നന്ദകുമാര്‍, സി. രാഘവന്‍, കെ. കൃഷ്ണദാസ്, ഗോപാലകൃഷ്ണന്‍, തങ്കവേലു, കൗണ്‍സിലര്‍ പി. മിനി, സാദിഖ് എന്നിവര്‍ ഉപരോധത്തിന് നേതൃത്വം നല്‍കി. പദ്ധതി ഇത്രയും കാലമായിട്ടും നടാപ്പിലാക്കാൻ കഴിയാതെ പോയത് നഗരസഭ അധികൃതരുടെ വീഴ്ച മൂലമാണെന്ന് ഇവർ ആരോപിച്ചു.
സെക്രട്ടറി തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചെന്നും പദ്ധതി ഉടൻ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സർക്കാറിന് ഇന്നുതന്നെ കത്തയക്കാമെന്ന് അദ്ദേഹം ഏറ്റതായും സമരം അവസാനിപ്പിച്ചുകൊണ്ട് നേതാക്കൾ പറഞ്ഞു.

RELATED NEWS

Leave a Reply