അയ്യപ്പന്‍കാവിലെ എട്ടാംവിളക്കുത്സവം

Devotional, Festival

അയ്യപ്പന്‍കാവിലെ എട്ടാംവിളക്കുത്സവം തിങ്കളാഴ്ച . രാവിലെ 7.30ന് ഗജവീരന്മാരുടെ അകന്പടിയോടെ . പെരുവനം സതീശന്‍മാരാര്‍, പനമണ്ണ ഉണ്ണിക്കൃഷ്ണന്‍നായര്‍, മച്ചാട് മണികണ്ഠന്‍, പാലൂര്‍ നാരായണന്‍കുട്ടി എന്നിവര്‍ പ്രാമാണ്യമേകും. 10.45ന് തന്ത്രി അഴകത്ത് ശാസ്തൃശര്‍മന്‍നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തില്‍ ഉത്സവബലി നടക്കും. 11മുതല്‍ കഞ്ഞിസദ്യ ആരംഭിക്കും. 2.30ന് പൊന്നണിഞ്ഞ ആനകളും പഞ്ചവാദ്യവുമായി കാഴ്ചശീവേലി തുടങ്ങും. കലാമണ്ഡലം പരമേശ്വരന്‍, ചെര്‍പ്പുളശ്ശേരി ശിവന്‍, ബാലകൃഷ്ണന്‍, മച്ചാട് മണികണ്ഠന്‍, തിച്ചൂര്‍ മോഹനന്‍ എന്നിവര്‍ നായകത്വമേകും. വൈകീട്ട് 6ന് മേളത്തോടെയാണ് സമാപനം. അയ്യപ്പന്‍കാവ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സുവര്‍ണമുദ്ര പനമണ്ണ ശശിക്ക് സമ്മാനിക്കും. രാത്രി 7ന് ഇരട്ടനാദസ്വരക്കച്ചേരി, 8ന് മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരുടെയും മക്കളായ ശ്രീകാന്തിന്റെയും ശ്രീരാഗിന്റെയും തൃത്തായമ്പക എന്നിവയുണ്ടാകും. ചൊവ്വാഴ്ച പള്ളിവേട്ടയും ബുധനാഴ്ച ആറാട്ടും ആഘോഷിക്കുന്നതോടെ ഉത്സവം കൊടിയിറങ്ങും.

RELATED NEWS

Leave a Reply