ആധുനിക സങ്കേതികമികവില്‍ ആകര്‍ഷണമായ ബഹുനിലപ്പന്തലുകളുമായി നെന്മാറ-വല്ലങ്ങി വേല

Festival

നെന്മാറ : നെന്മാറ-വല്ലങ്ങി വേലയ്ക്ക് ആധുനിക സങ്കേതികമികവില്‍ ആനപ്പന്തലുകള്‍ ഉയരുന്നു. വേലയുടെ മുഖ്യ ആകര്‍ഷണമായ ബഹുനിലപ്പന്തലുകളാണ് ഇരുദേശക്കാരും ഒരുക്കുന്നത്. നൂറിലധികം തൊഴിലാളികളാണ് പന്തല്‍ പ്പണിയില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

നെല്ലിക്കുളങ്ങര ക്ഷേത്രത്തിന് പടിഞ്ഞാറുഭാഗത്തുള്ള പോത്തുണ്ടിറോഡിലാണ് നെന്മാറദേശത്തിന്റെ കമനീയപന്തല്‍ ഉയരുന്നത്. ചെറുതുരുത്തി ആരാധന പന്തല്‍വര്‍ക്സിലെ എം.എ സെയ്തലവിയുടെ നേതൃത്വത്തിലാണ് പണി നടക്കുന്നത്. ഇവര്‍ തന്നെയാണ് പന്തലില്‍ ദീപാലങ്കാരപ്രവര്‍ത്തനം നടത്തുന്നതും.

വല്ലങ്ങി ദേശത്തിനുവേണ്ടി പന്തല്‍ അണിയിച്ചൊരുക്കുന്നത് ചെറുതുരുത്തി മയൂര പന്തല്‍വര്‍ക്സിലെ എം.എ.
യൂസഫിന്റെ നേതൃത്വത്തിലാണ്. തൃശ്ശൂര്‍ കോടാലി രാഗം ലൈറ്റ് ആന്‍ഡ് സൗണ്ട്സിലെ ബിജു പന്തലില്‍ ദീപാലങ്കാരം നടത്തും. ബൈപ്പാസ് റോഡിലാണ് വല്ലങ്ങിദേശത്തിന്റെ പന്തല്‍പ്പണി പുരോഗമിക്കുന്നത്. ഏപ്രില്‍ ഒന്നുമുതല്‍ നാലുവരെ ആനപ്പന്തല്‍ ദീപാലംകൃതപ്രദര്‍ശനം ഉണ്ടാകും. ഏപ്രില്‍ മൂന്നിനാണ് വേല.

RELATED NEWS

Leave a Reply