കാനത്തൂര്‍ നാല്‍വര്‍ ദൈവസ്ഥാനം കളിയാട്ടം നാളെ സമാപിക്കും

Festival

കാനത്തൂര്‍: കാനത്തൂര്‍ നാല്‍വര്‍ ദൈവസ്ഥാനം കളിയാട്ടം വ്യാഴാഴ്ച സമാപിക്കും. ബുധനാഴ്ച രാവിലെ എട്ടിന് രക്തേശ്വരി തെയ്യം അരങ്ങിലെത്തും. തിരുമുടി ധരിച്ചുള്ള തിരിച്ചെഴുന്നള്ളത്തിനുശേഷം കൊട്ടാര സന്നിധിയില്‍ പ്രസാദവിതരണവും തുലാഭാരസേവയും നടക്കും. ഉച്ചയ്ക്ക് 2.30ന് വിഷ്ണുമൂര്‍ത്തി തെയ്യം ഉണ്ടാകും. തുടര്‍ന്ന് ഭാഗ്യത്തൂര്‍ കണ്ടത്തിലേക്കുള്ള പുറപ്പാട് നടക്കും. വൈകിട്ട് നാലിന് പ്രസാദവിതരണം, പ്രേതമോചനം, മഹാലിംഗേശ്വര ക്ഷേത്രത്തിലേക്കും കളരി വീട്ടിലേക്കുമുള്ള എഴുന്നള്ളത്ത് എന്നിവ നടക്കും. കാസര്‍കോട് കടപ്പുറം, കാവുഗോളി കടപ്പുറം, കുംബളമുട്ടം എന്നീ സ്ഥലങ്ങളിലെ ബോവി സമുദായ കുടുംബങ്ങളുടെ ഭണ്ഡാരസമര്‍പ്പണവും നടക്കും. വ്യാഴാഴ്ച രാവിലെ 9.30ന് കഴകം ഒപ്പിക്കല്‍ ചടങ്ങ് നടക്കും. വിളക്കിറക്കല്‍ ചടങ്ങ്, തിരിവായുധങ്ങളുമായി മഹാലിംഗേശ്വര ക്ഷേത്രത്തിലേക്കും കളരി വീട്ടിലേക്കുമുള്ള എഴുന്നള്ളത്തും തുടര്‍ന്ന് പ്രസാദ വിതരണവും നടക്കും. ഉത്സവ ദിവസങ്ങളില്‍ രണ്ടുനേരവും അന്നദാനവും ഉണ്ടാകും.

 

RELATED NEWS

Leave a Reply