ചൊവ്വര ദേവാലയത്തില്‍ തിരുനാള്‍

Festival

ചൊവ്വര: ചൊവ്വര ദേവലായത്തില്‍ സമാധാന രാജകുമാരന്‍ ഉണ്ണിയേശുവിന്റെ തിരുനാള്‍ ഭക്തിനിര്‍ഭരമായി ആഘോഷിച്ചു. പുളിങ്കുടി സെന്റ്പീറ്റേഴ്‌സ് ആശ്രമത്തില്‍ നിന്നാരംഭിച്ച ഘോഷയാത്ര ചൊവ്വര പ്രിന്‍സ് ഓഫ് പീസ് ദേവാലയത്തില്‍ അവസാനിച്ചു. ഘോഷയാത്രയ്ക്ക് ഫാ. ബെര്‍ണഡിന്‍ എം. ലൂയിസ് നേതൃത്വം നല്‍കി. സമൂഹബലിക്ക് ഫാ. സില്‍വസ്റ്റര്‍ മൊറായിസ് മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. ബെര്‍ണഡിന്‍ എം. ലൂയിസ്, ഫാ. ബിനു ജോസഫ് അലക്‌സ്, ഫാ. മാര്‍ട്ടിന്‍ ജെറമ്മ്യാസ് എന്നിവര്‍ സഹകാര്‍മികരായിരുന്നു.

 

RELATED NEWS

Leave a Reply