തൂത പൂരവും കാളവേലയും തിങ്കൾ ചൊവ്വ ദിവസങ്ങളിൽ

Festival, Kerala News

പ്രസിദ്ധമായ തൂത പൂരവും കാളവേലയും തിങ്കൾ ചൊവ്വ ദിവസങ്ങളിൽ നടക്കും .തിങ്കളാഴ്ച നടക്കുന്ന കാളവേലയിൽ 50 ജോഡി ഇണ കാളകൾ അണിനിരക്കും .ചൊവ്വാഴ്ച നടക്കുന്ന പൂരത്തിൽ മുപ്പതോളം ആനകൾ അണിനിരക്കുന്ന കുടമാറ്റം നടക്കും .തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ,ചെർപ്പുളശ്ശേരി രാജശേഖരൻ തുടങ്ങി കേരളത്തിലെ പ്രമുഖ ആനകൾ തൂത കാവിലെത്തും .പെരുവനം കുട്ടൻ മാരാരുടെ നേതൃ ത്വത്തിൽ പാണ്ടി മേളം അരങ്ങേറും പൂരത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു .ഹരിശങ്കർ ,മനോജ്‌ ,രാമകൃഷ്ണൻ ,ജയൻ തുടങ്ങിയവർ കാര്യങ്ങൾ വിശദീകരിച്ചു

RELATED NEWS

Leave a Reply