തോടുകുഴി താലപ്പൊലി ആഘോഷിച്ചു

Festival

മണ്ണാര്‍ക്കാട്:ദേശവേലകളുടെ സംഗമത്തോടെ തൃക്കള്ളൂര്‍ തോടുകുഴി കുറുംബ ഭഗവതിക്ഷേത്രത്തിലെ താലപ്പൊലി ആഘോഷിച്ചു. വ്യാഴാഴ്ച വൈകീട്ട് ആറുമണിയോടെ തെക്കന്‍ വേല, വടക്കന്‍ വേല, കിഴക്കന്‍ വേല, പടിഞ്ഞാറന്‍ വേല, നെച്ചുള്ളി ദേശവേല എന്നിവയിലായി 11 ആനകളും ഇരട്ടക്കാളകളും ശിങ്കാരിമേളം, പൂക്കാവടി, തെയ്യം എന്നിവയും സ്‌കൂള്‍ ഗ്രൗണ്ടില്‍ നിരന്നു. തുടര്‍ന്ന് എല്ലാ വേലകളും ക്ഷേത്രസന്നിധിയിലേക്ക് നീങ്ങി. രാവിലെ പറവട്ടത്ത് മന മാധവന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ പൂജാകര്‍മങ്ങള്‍ക്കുശേഷമാണ് ഉച്ചയ്ക്ക് വേലയിളക്കല്‍ നടന്നത്. രാത്രി അത്താഴപൂജയും ബാലെയുമുണ്ടായിരുന്നു. വെള്ളിയാഴ്ച നാലിന് താലം നിരത്തലിനും 6ന് കാളകളിപ്പിക്കലിനും 7ന് ഗുരുതിതര്‍പ്പണത്തിനുംശേഷം ഉത്സവത്തിന്റെ കൂറ വലിക്കും.

 

RELATED NEWS

Leave a Reply