ദുരന്ത സ്മരണയിൽ പുറ്റിങ്ങൽ ;മീനഭരണി ഉത്സവത്തിന് ഇന്ന് കൊടിയേറ്റം

Festival

പരവൂര്‍ പുറ്റിങ്ങൽ ദേവീക്ഷേത്രത്തിലെ മീനഭരണരി ഉത്സവത്തിന് ഇന്ന് കൊടിയേറും. കഴിഞ തവണത്തെ വന്‍ ദുരന്തത്തെ തുടര്‍ന്ന് വെടിക്കെട്ടും മറ്റ് ആഘോഷ പരിപാടികളും ഉപേക്ഷിച്ചാണ് ഇത്തവണത്തെ ഉല്‍സവം.

കഴിഞ്ഞ വര്‍ഷത്തെ മീന ഭരണി ആഘോഷത്തിന്റെ നടുക്കം ഇന്നുംപുറ്റിങ്ങൽ ക്ഷേത്ര മുറ്റത്ത് തളം കെട്ടിനില്‍ക്കുന്നു. രാജ്യം കണ്ട വന്‍ ദുരന്തം കഴിഞിട്ട് ഒരാണ്ട് പിന്നിടാന്‍ പോകുകയാണ്. വീണ്ടും ഒര് മീനഭരണി കൂടി. പുറ്റിങ്ങലില്‍ ഉത്സവത്തിന് ഇന്ന് വൈകീട്ട് ഏഴിന് കൊടിയേറും.
പക്ഷേ ഉത്സവ അന്തരീക്ഷമല്ല ഇവിടെ. കമ്പപ്പുര ഒഴിഞ്ഞു കിടക്കുന്നു. വെടിക്കെട്ട് പണിക്കാരുടെ ബഹളങ്ങളില്ല. ഉത്സവ പറമ്പിൽ കച്ചവടക്കാരുടെ കെട്ടുപുരകളില്ല.
നെടും കുതിരഎടുപ്പും മറ്റു ആഘോഷകാഴ്ചകളും ഇത്തവണയില്ല. കലാപരിപാടികളൊ, അലങ്കാര ദീപങ്ങളൊ, ഒന്നും പുറ്റിങ്ങലിന്റെ പരിസരങ്ങളില്‍ പോലും കാണാനില്ല. വന്‍ ദുരന്തത്തിന്റെ ശേഷിപ്പുകള്‍ ഇന്നും പേറുന്നവര്‍ക്കെന്താഘോഷം. ഒടുവില്‍ ഉത്സവം ചടങ്ങിലൊതുക്കാന്‍ ക്ഷേത്രഭാരവാഹികള്‍ തീരുമാനിച്ചു.
കൊല്ലത്തെ പ്രധാനപ്പെട്ട ഉല്‍സവങ്ങളിലൊന്നായിരുന്നു പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ മീനഭരണി. കഴിഞ്ഞ വര്‍ഷം എപ്രില്‍ 10 ന് ഉണ്ടായ വെടിക്കെട്ട് ദുരന്തത്തില്‍ 112 ജീവനുകളാണ് നഷ്ടമായത്. മൂന്നൂറിലധികം പേര്‍ ദുരന്തത്തിന്‍റെ ആഘാതം ഇന്നും പേറുന്നു. മറ്റു നഷ്ടങ്ങള്‍ വേറെ. ഈമാസം 30 വരെ നീണ്ടു നില്‍ക്കുന്ന ഉല്‍സവത്തിന് കനത്ത സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

RELATED NEWS

Leave a Reply