പഴമയുടെ നന്മകൾ നെഞ്ചോട് ചേർത്ത് വീണ്ടും മണ്ണാർക്കാടിന്റെ ദേശീയോത്സവത്തിന് തിരി തെളിഞ്ഞു

Festival

മണ്ണാർക്കാട് :നൂറ്റാണ്ടുകളുടെ പഴക്കവും പാരമ്പര്യവുമുള്ള വള്ളുവനാട്ടിലെ പൂരങ്ങളിൽ മുഖ്യസ്ഥാനം വഹിക്കുന്ന മണ്ണാർക്കാട് അരകുറിശ്ശി ഉദയർകുന്ന് ഭഗവതി ക്ഷേത്രത്തിലെ പൂരത്തിന് തുടക്കം കുറിച്ചു .പൂരപ്പുറപ്പാട് ദിനമായ ഇന്നലെ രാത്രി 11 മണിക്ക് നൂറുക്കണക്കിന് ഭക്തരുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ ദേവിയെ ആറാട്ടിനായി ആറാട്ടുകടവിലേക്കാനയിച്ചു.തന്ത്രി പന്തലക്കോടത്ത് ശങ്കരനാരായണന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തിലാണ് താന്ത്രിക ചടങ്ങുകൾ നടന്നത്.ഇന്നലെ വൈകീട്ട് ദീപാരാധനയ്ക്ക് ശേഷം പ്രശസ്ത സോപാന സംഗീതജ്ഞൻ അമ്പലപ്പുഴ വിജയകുമാറിന്റെ സോപാന സംഗീതവും ആലിപ്പറമ്പ് ശിവരാമ പൊതുവാൾ സ്മാരക വാദ്യപ്രവീണ പുരസ്‌കാര സമർപ്പണവും നടന്നു .തുടർന്ന് ഭാരതാഞ്ജലി നൃത്തകലാ ക്ഷേത്രം പാണ്ടിക്കാട് അവതരിപ്പിച്ച നടനസന്ധ്യയും അരങ്ങേറി .ഇന്ന് രാവിലെയും വൈകീട്ടും ഭഗവതിയുടെ രണ്ട് ആറാട്ടെഴുന്നള്ളിപ്പുണ്ടാകും. ഉച്ചയ്ക്ക് മൂന്നിന് ചാക്യാര്‍കൂത്തും വൈകീട്ട് അഞ്ചിന് നാദസ്വരവും തായമ്പകയുമുണ്ടാകും.രാത്രി ആറാട്ടെഴുന്നള്ളിപ്പിനുശേഷം ക്ഷേത്രാങ്കണത്തില്‍ വിവിധ നൃത്തനൃത്യങ്ങളുമുണ്ടാകും. ഏഴിന് വൈകീട്ട് ഏഴിന് പൂരത്തിന് കൊടിയേറും

RELATED NEWS

Leave a Reply