പുഷ്‌പരഥ ഘോഷയാത്ര നടത്തി; ഹനുമദ് ജയന്തി സമാപിച്ചു

Festival

കവിയൂര്‍: മഹാദേവ ക്ഷേത്രത്തില്‍ ഏഴുദിവസം നീണ്ട ഹനുമദ് ജയന്തി ആഘോഷം പുഷ്പരഥ ഘോഷയാത്രയോടെ സമാപിച്ചു. രാവിലെ ഹനുമദ്‌നടയില്‍ കളഭാഭിഷേകം നടത്തി. മഹാപ്രസാദമൂട്ടില്‍ നൂറുകണക്കിന് ഭക്തജനങ്ങള്‍ പങ്കെടുത്തു. സ്‌പെഷല്‍ പഞ്ചവാദ്യ കച്ചേരിക്കുശേഷം ഞാലിയില്‍ ഭഗവതിക്ഷേത്രത്തില്‍നിന്ന് രഥഘോഷയാത്ര തുടങ്ങി. ശബരിമല ധര്‍മ്മശാസ്താവിന്റെ തങ്ക അങ്കി വഹിച്ച അതേ രഥമാണ് ഘോഷയാത്രയ്ക്ക് സജ്ജമാക്കിയത്. വഴിനീളെ ഘോഷയാത്രയെ നിറപറയും അന്‍പൊലിയും ഒരുക്കി ഭക്തര്‍ സ്വീകരിച്ചു. ഞാലിക്കണ്ടം, അന്തിച്ചന്ത, ക്ഷേത്രത്തിന്റെ അലങ്കാരഗോപുരം എന്നിവിടങ്ങളില്‍ പ്രത്യേക സ്വീകരണങ്ങള്‍ ഒരുക്കിയിരുന്നു. പ്രധാന കവലകളില്‍ ഭജനയും ദീപക്കാഴ്ചയുമുണ്ടായി. രാത്രിയില്‍ ഹനുമദ്‌നടയില്‍ പുഷ്പാഭിഷേകവും തുടര്‍ന്ന് മൃദംഗ ലയവിന്യാസവും വയലിന്‍ ഫ്യൂഷനും ഉണ്ടായി

 

RELATED NEWS

Leave a Reply