‘മുദ്ര’യുടെ സംഗീതനൃത്തസന്ധ്യ 14ന്

Festival

ചെര്‍പ്പുളശ്ശേരി: കലാകാരന്മാരുടെയും കലാസ്വാദകരുടെയും കൂട്ടായ്മയായ ‘മുദ്ര’യുടെ നേതൃത്വത്തില്‍ 14ന് വൈകീട്ട് ആറിന് കാവുവട്ടം ലക്ഷ്മി കല്യാണമണ്ഡപത്തില്‍ സംഗീതനൃത്തസന്ധ്യ അരങ്ങേറും. എം.പി.മാരായ ഇന്നസെന്റ്, എം.ബി. രാജേഷ്, മദ്ദളവിദ്വാന്‍ ചെര്‍പ്പുളശ്ശേരി ശിവന്‍, കോട്ടയ്ക്കല്‍ ഗോപിനായര്‍, ആര്‍ട്ടിസ്റ്റ് നമ്പൂതിരി, കലാമണ്ഡലം സത്യഭാമ, കെ.എസ്. സലീഖ എം.എല്‍.എ, ടി.ആര്‍. അജയന്‍, പഞ്ചായത്ത് പ്രസിഡന്റ് കെ. സുരേഷ് എന്നിവര്‍ ചേര്‍ന്ന് തിരിതെളിയിക്കും. തുടര്‍ന്ന്, അഭിജിത്തിന്റെ പുല്ലാങ്കുഴല്‍ കച്ചേരി, അശ്വതി ആര്‍. നായരുടെ ഭരതനാട്യക്കച്ചേരി എന്നിവ അരങ്ങേറുമെന്ന് ‘മുദ്ര’ പ്രസിഡന്റ് പി.കെ. സുധാകരന്‍, സെക്രട്ടറി ടി.കെ. രത്‌നാകരന്‍, കണ്‍വീനര്‍ കെ.ബി. രാജേന്ദ്രന്‍ എന്നിവര്‍ അറിയിച്ചു.

RELATED NEWS

Leave a Reply