ലക്ഷംദീപക്കാഴ്ചയോടെ ദീപോത്സവം സമാപിച്ചു

Festival

ചെര്‍പ്പുളശ്ശേരി: അയ്യപ്പന്‍കാവില്‍ വൃശ്ചികം ഒന്നുമുതല്‍ ആരംഭിച്ച ദശലക്ഷം ദീപോത്സവം ഒരുലക്ഷം എള്ളുതിരികള്‍ തെളിയിച്ചുകൊണ്ടുള്ള ലക്ഷം ദീപസമര്‍പ്പണത്തോടെ സമാപിച്ചു. തന്ത്രി അഴകത്ത് ശാസ്തൃശര്‍മന്‍നമ്പൂതിരിപ്പാട് ആദ്യതിരി തെളിയിച്ചു. ഗുരുവായൂര്‍ ക്ഷേത്രം പാരമ്പര്യ ട്രസ്റ്റി മല്ലിശ്ശേരി പരമേശ്വരന്‍നമ്പൂതിരി, എ.ഡി.ജി.പി. ചന്ദ്രശേഖരന്‍, എ.കെ. രവിനെടുങ്ങാടി, കുറുമാപ്പള്ളി കേശവന്‍നമ്പൂതിരി, അകത്തേക്കുന്നത്ത് കൃഷ്ണന്‍നമ്പൂതിരി, മേല്‍ശാന്തി തെക്കുംപറമ്പ് ഉണ്ണിക്കൃഷ്ണന്‍നമ്പൂതിരി എന്നിവര്‍ക്കൊപ്പം നിരവധി ഭക്തജനങ്ങളും പങ്കാളികളായി. അഞ്ചുകോടി ചെലവില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി ക്ഷേത്രപുനരുദ്ധാരണ സമിതിയുടെ നേതൃത്വത്തില്‍ നിത്യേന 15,000 ദീപങ്ങള്‍ തെളിയിച്ചുകണ്ടാണ് ദീപോത്സവമാരംഭിച്ചത്.

 

RELATED NEWS

Leave a Reply