വര്‍ണ്ണപ്പൊലിമയോടെ ചെര്‍പ്പുളശ്ശേരി പുത്തനാല്‍ക്കല്‍ മകരച്ചൊവ്വ

Festival

ചെര്‍പ്പുളശേരി: വള്ളുവനാടന്‍ കാവുത്സവങ്ങള്‍ക്ക്‌ നാന്ദികുറിച്ചു പുത്തനാല്‍ക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ നടന്ന മകരച്ചൊവ്വ മഹോത്സവം നിറപ്പകിട്ടിന്റെ ഉത്സവമായി. ഇന്നലെ രാവിലെ നടന്ന വിശേഷാല്‍ പൂജകള്‍ക്ക്‌ ശേഷം ഉച്ചകഴിഞ്ഞ്‌ മൂന്നിനു ചെര്‍പ്പുളശേരി അയ്യപ്പന്‍കാവില്‍നിന്നു പുറപ്പെട്ട പകല്‍പൂരത്തില്‍ ആയിരങ്ങള്‍ പങ്കുകൊണ്ടു. ഗജവീരന്മാരുടേയും പഞ്ചവാദ്യത്തിന്റേയും ശിങ്കാരിമേളത്തിന്റേയും നാദവൈവിധ്യത്തില്‍ വിളക്കാട്ടനൃത്തം, ശിങ്കാരിക്കാവട്‌, കണ്ണൂര്‍ തെയ്യം എന്നിവ കൂടി അണിചേര്‍ന്നപ്പോള്‍ പൂരത്തിന്‌ മാരിവില്ലിന്റെ മനോഹാരിത കൈവന്നു.തുടര്‍ന്ന്‌ നടന്ന ഡബിള്‍ തായമ്പകയില്‍ പൂക്കാട്ടിരി പ്രഹ്ലാദനും പൂക്കാട്ടിരി ഹരിഗോവിന്ദനും ആസ്വാദകരുടെ മനം കവര്‍ന്നു. തുടര്‍ന്ന്‌ മഹോയോദ്ധ ബാലെയും അരങ്ങേറി. ഇന്ന്‌ രാവിലെ കൂത്ത്‌മുളയിടലിനുശേഷം 8.30ന്‌ ക്ഷേത്രം തന്ത്രി അണ്ടലാടി മനയ്‌ക്കല്‍ ഉണ്ണി നമ്പൂതിരിപ്പാടിന്റെ കാര്‍മ്മികത്വത്തില്‍ കാളവേലാഘോഷത്തിനു കൊടിയേറും. ഒരുമാസത്തെ രാമായണം തോല്‍പ്പാവക്കൂത്തിന്‌ ഇതോടെ തുടക്കമാകും. രാത്രി എട്ടിന്‌ തായമ്പകയും പത്തിന്‌ കേളിയും നടക്കും. തുടര്‍ന്ന്‌ രാത്രി 12ന്‌ കതിരേറ്റം ചടങ്ങ്‌ നടക്കും. ഫെബ്രുവരി 12നാണ്‌ പ്രസിദ്ധമായ കാളവേല.

 

RELATED NEWS

Leave a Reply