അമിത് ഷായുമായുള്ള കൂടിക്കാഴ്ചയില്‍ രാഷ്ട്രീയം ചര്‍ച്ചയായെന്ന് വെള്ളാപ്പള്ളി

General
ന്യൂഡല്‍ഹി: എസ്.എന്‍.ഡി.പി നേതാവ് വെള്ളാപ്പള്ളി നടേശനും ബി.ജെ.പി ദേശീയ പ്രസിഡന്റ് അമിത്ഷായും കൂടിക്കാഴ്ച നടത്തി. അതിനിടെ രാഷ്ട്രീയ സാഹചര്യവും സംസ്ഥാനത്തെ ഭൂരിപക്ഷ ന്യൂനപക്ഷ കാര്യങ്ങളും ചര്‍ച്ച ചെയ്തുവെന്ന് വെള്ളാപ്പള്ളി പറഞ്ഞു. എസ്.എന്‍.ഡി.പി ആരുടേയും വാലും ചൂലുമല്ലെന്നും അദ്ദേഹം പറഞ്ഞു.
സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിക്ക് ശ്രീനാരായണ ഗുരുദേവന്റെ പേരിടണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കേരള സന്ദര്‍ശനത്തിനിടെ നിവേദനം ദൂതന്‍ വഴി നല്‍കിയിരുന്നു. നേരില്‍ കാണാനാണ് വന്നത്. അബ്ദുള്‍ കലാം മരിച്ച സാഹചര്യത്തില്‍ അതിന് കഴിഞ്ഞില്ല. അതുകൊണ്ടാണ് അമിത്ഷായെ കണ്ടത്. സംസാരിക്കുന്നതിനിടെ സന്ദര്‍ഭ വശാല്‍ കേരളത്തിലെ രാഷ്ട്രീയ കാര്യങ്ങളും ഹൈന്ദവ സമുദായത്തിന്റെ പ്രശ്‌നങ്ങളും ചര്‍ച്ചയായി. കേരളത്തില്‍ ഭൂരിപക്ഷം നേരിടുന്ന അവഗണന അമിത് ഷായെ അറിയിച്ചുവെന്നും- വെള്ളാപ്പള്ളി പറഞ്ഞു.തിരഞ്ഞെടുപ്പില്‍ തങ്ങളോട് സഹകരിക്കുന്നവരോട് തിരിച്ചു സഹകരിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. സി.പി.എമ്മിനേയും കോണ്‍ഗ്രസ്സിനേയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.

RELATED NEWS

Leave a Reply