ആലിപറമ്പ് പഞ്ചായത്ത് മാലിന്യ പ്രശ്നം നാട്ടുകാർ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു.

General

പാറാൽ പഞ്ചായത്ത് ഓഫീസിനു സമീപം സ്വകാര്യ വ്യക്തി മാലിന്യം നിക്ഷേപിച്ചത് മൂലം പ്രദേശ വാസികൾ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു.രാവിലെ അഞ്ഞൂറിലധികം ആളുകള് പഞ്ചായത്ത് ഓഫീസിനു സമീപം നിലയുറപ്പിച്ചപ്പോൾ കനത്ത പോലീസ് കാവൽ ഏർപ്പെടുത്തി.തുടർന്ന് പെരിന്തൽമണ്ണ തഹസിൽ ദാർ സ്ഥലത്തെത്തി പ്രശ്നം ഒത്തു തീര്പ്പാക്കി .ചെരക്കപരംബിൽ കുഞ്ഞയമ്മു എന്നയാൾ സ്വന്തം പറമ്പിൽ ആശുപത്രി മാലിന്യങ്ങൾ വാൻ തോതിൽ കുഴിച്ചിട്ടു നാട്ടുകാര്ക്ക് ശല്യം ചെയ്യുക ആയിരുന്നു .ഇതിനെതിരെ നാട്ടുകാർ രംഗത്തെത്തി അധികാരികൾക്ക് പരാതി കൊടുത്തു .എന്നാൽ പോലീസ് ഇയാളുടെ പേരിൽ കേസ്സെടുതില്ല .ഇതിൽ ക്ഷുപിതരായ ജനങ്ങൾപഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു.നിലവിലെ മാലിന്യങ്ങൾ നീക്കം ചെയ്യുമെന്നും കുഞ്ഞയമ്മുവിന്റെ പേരിൽ കെസ്സെദുക്കുമെന്നും തഹസിൽദാർ പറഞ്ഞു

RELATED NEWS

Leave a Reply