കാലവർഷം കനത്തതോടെ ജലാശയങ്ങളിൽ പുതുമീൻ ചാകര

General

പെരിന്തൽമണ്ണ: കാലവർഷം കനത്തതോടെ തോടുകളിലും വയലുകളിലെ ചാലുകളിലും പുതുമീൻ ചാകര. പുലാമന്തോൾ, വളപുരം, കുരുവമ്പലം ഭാഗങ്ങളിലെല്ലാം ജലാശയങ്ങളിൽ വെള്ളം നിറഞ്ഞതോടെ പ്രജനനം നടത്താൻ മത്സ്യങ്ങൾ കൂട്ടമായി എത്തിത്തുടങ്ങി. കഴിഞ്ഞ ദിവസം വലയെറിഞ്ഞും ഒറ്റലുവെച്ചും നാട്ടുകാർക്ക് വൻതോതിലാണ് വാള , പരൽ പോലെയുള്ള മത്സ്യങ്ങൾ ലഭിച്ചത്. വളപുരത്തെ തോട്ടിൽ നിന്ന് മാത്രം കിലോക്കണക്കിന് മത്സ്യം കിട്ടിയതായി ഇവർ പറയുന്നു. പെരുന്നാൾ ദിവസം പെയ്ത കനത്ത മഴയിലാണ് തോടുകളും വയലുകളും നിറഞ്ഞത്. എന്നാൽ രണ്ട് ദിവസമായി പഴയ പോലെ മഴ കുറഞ്ഞത് വെള്ളം കുറയാൻ കാരണമായിട്ടുണ്ട്.

RELATED NEWS

Leave a Reply