കേരളാംകുണ്ട് വെളളച്ചാട്ടം ടൂറിസം വകുപ്പ് എ.പി അനിൽ കുമാര്‍ ഉദ്ഘാടനാം ചെയ്തു

General

കരുവാരകുണ്ട് കേരളാംകുണ്ട് വെളളച്ചാട്ടം ടൂറിസം വകുപ്പ് മന്ത്രി എപി അനിൽ കുമാര്‍ ഉദ്ഘാടനാം    ചെയ്തു. കേരളാംകുണ്ട് അഡ്വഞ്ചര്‍ ടൂറിസം കേന്ദ്രമായി വികസിപ്പിക്കുമെന്ന് അദ്ദഹം പറഞ്ഞു.  കരുവാരകുണ്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ആയിഷ അധ്യക്ഷയായി.സാഹസിക ടൂറിസവും മലയോര പ്രകൃതി സൌന്ദര്യവും സമ്വയിപ്പിച്ചാണ്  കേരളാംകുണ്ട് വെളളച്ചാട്ടം കേന്ദ്രീകരിച്ചുളള ടൂറിസം പദ്ധതി. കൂമ്പന്‍ മലയില്‍ നീന്ന് വിവിധ കൈവഴികളിലൂടെ ഒഴുകിയെത്തുന്ന ീര്‍ച്ചോല സംഗമിച്ചതാണ് കേരളാംകുണ്ട് വെളളച്ചാട്ടം. നൂറിലേറെ ഇരുമ്പുകോണിപ്പടികള്‍  വെളളച്ചാട്ടത്തിന്റെ സൌന്ദര്യം അടുത്തു കാണാന്‍ കഴിയും.വെളളച്ചാട്ടത്തിു കുറുകെ ഇരുമ്പു പാലം, ഭക്ഷണശാലകള്‍,ഡ്രസിംഗ് മുറികള്‍, പ്രവേശകവാടം എന്നിവ ിര്‍മ്മിച്ചിട്ടുണ്ട്. ഒരു കോടിയാണ് പ്രാഥമിക പ്രവര്‍ത്തങ്ങള്‍ക്കുളള ചെലവ്., കരുവാകുണ്ട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ മുഹമ്മദ്, ഡിടിപിസി സെക്രട്ടറി വി.ഉമ്മര്‍ കോയ,  ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എ സുന്ദരന്‍, എം.പി വിജയകുമാര്‍, എന്‍.കെ ഹമീദാജി, ഉമ്മച്ചന്‍,ജപ്രതിിധികള്‍ എന്നിവര്‍ പങ്കെടുത്തു. പ്രവേശം രാവിലെ ഒന്‍പത് മുതല്‍ അഞ്ചു മണിവരെയാണ്. പ്ളാസ്റിക്കിന്റെ ഉപയോഗം ഈ പ്രദേശത്ത് ിരോധിക്കുകയും ചെയ്തിട്ടുണ്ട

RELATED NEWS

Leave a Reply