ഗസല്‍ ഉത്സവം സംഘാടക സമിതി രൂപീകരിച്ചു

General

പാലക്കാട് :കേരള സംഗീത നാടക അക്കാദമി സ്വരലയയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഗസല്‍ ഉത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി 251 പേരടങ്ങുന്ന സംഘാടക സമിതി രൂപീകരിച്ചു. പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറിയില്‍ ചേര്‍ന്ന ആലോചനയോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.നാരായണദാസ് അദ്ധ്യക്ഷത വഹിച്ചു. പരിപാടികളെ കുറിച്ചും ഗായകരെ കുറിച്ചും കേരളം സംഗീത നാടക അക്കാദമി സെക്രട്ടറി എന്‍. രാധാകൃഷ്ണന്‍ നായര്‍ വിശദീകരിച്ചു.ഗസല്‍ രംഗത്തെ അതുല്യ പ്രതിഭകളായ തലത് അസീസ്, ചന്ദന്‍ദാസ് , ജിതേഷ് സുന്ദരം, ഉമ്പായീ , ഗായത്രി, അഭ്രാദിത ബാനര്‍ജീ , ബെന്‍സീറാ, നിമിഷ സലിം എന്നീ ഗായകരാണ് ജനുവരി 28 മുതല്‍ പാലക്കാട് രാപ്പാടി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഗസല്‍ രാത്ത് എന്ന് പേരിട്ട ഉത്സവത്തില്‍ പങ്കാളികളാവുക. സാംസ്‌കാരിക വകുപ്പുമന്ത്രി എ.കെ.ബാലന്‍ ഗസല്‍ രാത്ത് ഉദ്ഘാടനം ചെയ്യുമെന്നും രാധാകൃഷ്ണന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.

തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ പ്രസാദ് മാത്യു, ഇ.എ.ജലീല്‍, ഡോക്ടര്‍.മാന്നാര്‍ ജി രാധാകൃഷ്ണന്‍, കാസിം അലായന്‍ , ജി.ശ്രീധരന്‍ മാസ്റ്റര്‍, ഭാഗ്യരാജ്.കെ.ആര്‍ , കരുണാകരന്‍, കെ.ആര്‍.സുധീഷ്‌കുമാര്‍ , എം.എന്‍.നന്ദകുമാര്‍ ,കുഴല്‍മന്ദം രാമകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു. ഗസല്‍ സംഗീതത്തെ കൂടുതല്‍ ജനകീയമാക്കത്തക്ക നിലയില്‍ ജനപങ്കാളിത്തം ഉറപ്പു വരുത്താന്‍ വേണ്ട നടപടികളും പരിശ്രമങ്ങളും എല്ലാവരും വാഗ്ദാനം ചെയ്തു.

കെ.പി.എ.സി. ലളിത ചെയര്‍മാനും , എന്‍.രാധാകൃഷ്ണന്‍ നായര്‍ വര്‍ക്കിംഗ് ചെയര്‍മാനും ടി.ആര്‍. അജയന്‍ ജനറല്‍ കണ്‍വീനറുമായുള്ള സംഘാടക സമിതി നിര്‍ദ്ദേശം എ.കെ. ചന്ദ്രന്‍കുട്ടി അവതരിപ്പിച്ചത് യോഗം ഏകകണ്ഠമായി അംഗീകരിച്ചു.

അക്കാദമി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ പി.മധു സ്വാഗതവും സ്വരലയ വൈസ് പ്രസിഡന്റ് പി.എം.രവീന്ദ്രന്‍ കൃതജ്ഞതയും രേഖപ്പെടുത്തി.

RELATED NEWS

Leave a Reply