ചെർപ്പുളശേരിയിൽ മാതാവിനോടൊപ്പം കുളിക്കാൻ പോയ രണ്ട് കുട്ടികൾക്ക് നേരെ തെരുവ് നായയുടെ ആക്രമണം.

General

ചെർപ്പുള്ളശേരി മാണ്ടക്കിരി മനയംകുന്നിലാണ് മാതാവിനൊപ്പം കുളത്തിൽ കുളിക്കാൻ പോയ കുട്ടികളെ തെരുവുനായ കടിച്ചത്. നാലര വയസുകാരനായ മുഹമ്മദ് യാസിൻ, മൂന്നര വയസുകാരനായ സുബ്ഹാൻ എന്നിവർക്കാണ് തെരുവുനായയുടെ കടിയേറ്റത്. കുട്ടികളുടെ മാതാവ് കുളത്തിലേക്ക് ഇറങ്ങി നിന്ന് അലക്കുന്നതിനിടെ കരയിലിരുന്ന കുട്ടികളെ നായ കടിച്ചു വലിക്കുകയായിരുന്നു. മുഹമ്മദ്ദ് യാസീന് ചെവിയിലും കവിളിലും ചുണ്ടിലും കൈയ്ക്കും പരിക്കേറ്റിട്ടുണ്ട്. സഹോദരൻ സുബ്ഹാന് ഇടതു കയ്യിലും മുറിവേറ്റിട്ടുണ്ട്. കുട്ടികളെ രക്ഷിക്കാനായി മാതാവ് ഒരു കുട്ടിയെ കുളത്തിലേക്കെറിഞ്ഞു. ഗുരുതരമായി പരിക്കേറ്റ  കുട്ടികളെ ചെർപ്പുളശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിലും അവിടെ നിന്ന് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും കൊണ്ടുപോയി. ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം. തുടർന്ന് തെരുവ് നായയെ നാട്ടുകാർ അടിച്ചു കൊന്നു. പേപ്പട്ടിയാണ് ആക്രമണം നടത്തിയതെന്നാണ് നാട്ടുകാർ പറയുന്നത്.  പ്രദേശത്ത് തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികൾ പറഞ്ഞു.

 

ANUGRAHAVISION NEWS

RELATED NEWS

Leave a Reply