ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ് കേസിലെ ഒന്നാം പ്രതി ശബരിനാഥ് കീഴടങ്ങി

Crime, General

ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ് കേസിലെ ഒന്നാം പ്രതി ശബരിനാഥ് കീഴടങ്ങി. ഒന്നര വര്‍ഷക്കാലമായി ഒളിവില്‍ കഴിഞ്ഞിരുന്ന ശബരിനാഥ് തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയിലാണ് കീഴടങ്ങിയത്. ജാമ്യത്തില്‍ ഇറങ്ങി ഒളിവില്‍ പോയ ശബരിനാഥിന് വേണ്ടി പോലീസ് നേരത്തെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ടോട്ടല്‍ ഫോര്‍ യു സ്ഥാപനത്തിന്റെ ഉടമയായ ശബരിനാഥ് രണ്ട് വര്‍ഷം കൊണ്ട് 200 കോടിയിലേറെ രൂപ തട്ടിച്ചുവെന്നാണ് പോലീസ് കേസ്. ചലച്ചിത്ര താരങ്ങളും, ബിസിനസ്, ഉദ്യോഗസ്ഥ രംഗത്തെ പ്രമുഖരും മുതല്‍ സാധാരണക്കാര്‍ വരെ ഈ തട്ടിപ്പില്‍ കുടുങ്ങി പണം നഷ്ടപെട്ടവരില്‍ പെടുന്നു. 2008 ആഗസ്ത് ഒന്നിന് നാഗര്‍കോവിലില്‍ വെച്ചാണ് ശബരിനാഥിനെ പോലീസ് അറസ്റ്റ് ചെയ്തത്. നിരവധി സിവില്‍ കേസുകളും ഇയാള്‍ക്കെതിരെയുണ്ട്.

RELATED NEWS

Leave a Reply