നവമാധ്യമങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തണം: എം.എസ്.എംഎടത്തനാട്ടുകരമേഖലാ ബാലസമ്മേളനം

General

എടത്തനാട്ടുകര :എം.എസ്.എം എടത്തനാട്ടുകരമേഖലാ ബാലസമ്മേളനത്തിന് പ്രൗഢോജ്ജ്വലസമാപനം.കുരുന്നു മനസ്സുകളെ വഴിതെറ്റിക്കുന്ന ആഭാസകരമായ പരിപാടികള്‍ സംപ്രേക്ഷണം ചെയ്യുന്ന വെബ്‌സൈറ്റുകളും ഓണ്‍ലൈന്‍ ചാനലുകളുമടക്കമുള്ള നവമാധ്യമങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തണമെന്ന്‌വിസ്ഡം ഗ്ലോബല്‍  ഇസ്‌ലാമിക്മിഷന്റെ ഭാഗമായി എം.എസ്.എം എടത്തനാട്ടുകര മേഖലാ സമിതി കോട്ടപ്പള്ള ദാറുല്‍ ഖുര്‍ആന്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച മേഖലാ ബാല സമ്മേളനം ആവശ്യപ്പെട്ടു.
നവമാധ്യമങ്ങളുടെ ദുരുപയോഗം വിദ്യാര്‍ത്ഥികളെ വഴിതെറ്റിക്കുന്നത് തടയാന്‍ പ്രൈമറിതലം മുതല്‍ ബോധവല്‍കരണ പരിപാടികള്‍ ആവിഷ്‌കരിക്കണം. ധാര്‍മിക പാഠങ്ങള്‍ ഉള്‍പ്പെടുത്തി സ്‌കൂള്‍ പാഠ്യപദ്ധതി പുനഃക്രമീകരിക്കണം. കുട്ടികള്‍ക്കെതിരേയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയിടാന്‍ നിയമംകര്‍ശനമാക്കണം.
വളര്‍ന്നുവരുന്ന പുതുതലമുറയെ ധാര്‍മികബോധവും രാജ്യസ്‌നേഹവും ഉള്ളവരാക്കി വാര്‍ത്തെടുക്കുക, ആധുനിക മീഡിയകളുടെ സ്വാധീനത്താല്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന അധാര്‍മിക പ്രവര്‍ത്തനങ്ങള്‍, ലഹരി ഉപയോഗം തുടങ്ങിയവക്കെതിരെയുള്ള ബോധവല്‍ക്കരണം, കുരുന്നുഹൃദയങ്ങളില്‍ നന്മയുടെയും  നേരിന്റെയും പ്രകാശം പരത്തുക തുടങ്ങിയ  ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി തിന്മയുടെ ‘ ഒഴുക്കിനെതിരെ നന്മയുടെയും തീരത്തേക്ക് കൂട്ടുകാര്‍ കൂട്ടുന്ന ചങ്ങാടം’എന്ന പ്രമേയത്തിലാണ് സമ്മേളനം സംഘടിപ്പിച്ചത്.
ഐ.എസ്.എംജില്ലാഎക്‌സിക്യൂട്ടീവ്അംഗംഎം. അബ്ദുറസാഖ്‌ സലഫി ബാലസമ്മേളനം ഉദ്ഘാടനം ചെയ്തു.എം. എസ്. എം മേഖലാ സെക്രട്ടറികെ. പി. അബ്ദുള്‍ ബാസിത്ത് അധ്യക്ഷത വഹിച്ചു.
ഐ.എസ്. എംമേഖലാ സെക്രട്ടറികെ. അയമുമാസ്റ്റര്‍, യു. പി. അബ്ദുള്‍ഗഫൂര്‍, കെ. സക്കീര്‍ ഹുസൈന്‍ എന്ന മാനുട്ടി, എം. സൈതാലിഎന്നിവര്‍ പ്രസീഡിയം നിയന്ത്രിച്ചു.
പീസ്‌റേഡിയോ പ്രോഡക്ഷന്‍ എക്‌സിക്യൂട്ടീവ് ശരീഫ് ശറഫി കാര, ഐ.എസ്.എംജില്ലാ പ്രവര്‍ത്തക സമിതിയംഗം സ്വലാഹുദ്ദീന്‍ ഇബ്‌നു സലീംഎന്നിവര്‍ ക്ലാസെടുത്തു.
മുജാഹിദ്ദഅ്‌വാസമിതിമണ്ഡലം ചെയര്‍മാന്‍ ഹംസമാടശ്ശേരി, മണ്ഡലംകണ്‍വീനര്‍ സാദിഖ് ബിന്‍ സലീംഎന്നിവര്‍ ക്വിസ്മത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണംചെയ്തു.
എം. ഉമ്മര്‍ ഹാഷിം, പി. അബ്ദുസ്സലാംഎന്നിവര്‍ പ്രസംഗിച്ചു.
എം. എസ്. എംമേഖലാ ഭാരവാഹികളായ അമല്‍ഇരിങ്ങല്‍ത്തൊടി, ടി. കെ. അബ്ദുസ്സുബ്ഹാന്‍,പി. അസ്‌ലം, പി. ഷംസാദ്എന്നിവര്‍ ബാലസമ്മേളനത്തിന് നേത്യത്വം നല്‍കി.
മേഖലയിലെ വിവിധ ശാഖകളില്‍ നിന്നായി നൂറുക്കണക്കിനു വിദ്യാര്‍ത്ഥികള്‍ ബാലസമ്മേളനത്തില്‍ പങ്കെടുത്തു.

RELATED NEWS

Leave a Reply