പരപ്പനങ്ങാടി നഗരസഭ മുസ്‌ലിം ലീഗിന്, കൊണ്ടോട്ടിയില്‍ മതേതര മുന്നണി

General

പരപ്പനങ്ങാടി നഗരസഭയില്‍ ഭരണം ലീഗിന്. 45 അംഗങ്ങളുള്ള സഭയില്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥിക്ക് 22 വോട്ട് ലഭിച്ചു. ജനകീയ മുന്നണി സ്ഥാനാര്‍ഥിക്ക് 19 വോട്ടും ബി.ജെ.പിക്ക് നാലു വോട്ടും ലഭിച്ചു. മുസ്‌ലിം ലീഗിലെ വി.വി ജമീല ടീച്ചര്‍ പരപ്പനങ്ങാടിയിലെ ആദ്യ ചെയര്‍പേഴ്‌സണാകും. ബി.ജെ.പി ജനകീയ വികസനമുന്നണി സ്ഥാനാര്‍ഥികളെ പിന്തുണക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. കൊണ്ടോട്ടി നഗരസഭയുടെ ആദ്യ ചെയര്‍മാന്‍ സ്ഥാനം മതേതരമുന്നണിക്ക് ലഭിച്ചു. ലീഗും കോണ്‍ഗ്രസും വേറിട്ട് മത്സരിച്ച ഇവിടെ മതേതരമുന്നണിക്ക് 19 വോട്ട് ലഭിച്ചു. മുസ്‌ലിം ലീഗിന് 18 വോട്ട് ലഭിച്ചു. രണ്ട് വോട്ട് അസാധുവായി. പി നാടിക്കുട്ടി കൊണ്ടോട്ടിയുടെ ആദ്യ ചെയര്‍പേഴ്‌സനായി സ്ഥാനമേറ്റു. മലപ്പുറത്ത് മുസ്‌ലിം ലീഗിലെ സി.എച്ച് ജമീല ടീച്ചര്‍ ചെയര്‍പേഴ്‌സണായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കോണ്‍ഗ്രസിലെ പെരുമ്പള്ളി സൈദായിരിക്കും വൈസ് ചെയര്‍മാന്‍.

 

RELATED NEWS

Leave a Reply