പി.കെ. കുഞ്ഞാലിക്കുട്ടിയുടെ മണ്ഡലപര്യടനം പുരോഗമിക്കുന്നു

General

മലപ്പുറം: യു.ഡി.എഫ്. സ്ഥാനാര്‍ഥി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ മണ്ഡലപര്യടനം പുരോഗമിക്കുന്നു. രാവിലെ പത്തുമണിക്ക് കൂട്ടിലങ്ങാടിയില്‍ നിന്നാണ് പ്രചരണമാരംഭിച്ചത്. മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്തു.

ഇന്ത്യന്‍ രാഷ്ട്രീയസാഹചര്യങ്ങളെ മറികടക്കാന്‍ ദേശീയതലത്തില്‍ ജനകീയ ബദല്‍ സാധ്യമാക്കേണ്ടതുണ്ട്. ഇതിന് നേതൃത്വംനല്‍കാന്‍ കുഞ്ഞാലിക്കുട്ടിയെപ്പോലൊരാള്‍ക്കേ സാധിക്കൂവെന്ന് അദ്ദേഹം പറഞ്ഞു. മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.പി.സി.സി.
പ്രസിഡന്റ് എം.എം. ഹസ്സന്‍, കെ.പി.എ. മജീദ് എന്നിവര്‍ പങ്കെടുത്തു.

പീന്നീട് പര്യടനം പടിഞ്ഞാറ്റുമുറി, വള്ളിക്കാപറ്റ, യു.കെ. പടി, കോഴിക്കോട്ടുപറമ്ബ്, ചേരിയം, കൂട്ടില്‍, വടക്കാങ്ങര കിഴക്കേക്കുളമ്ബ്, കൊളപ്പറമ്ബ് കാച്ചിനിക്കാട്, കുറുവ, മേക്കുളമ്ബ്, പടപ്പറമ്ബ്, പരവക്കല്‍, കടുങ്ങപുരം, പുഴക്കാട്ടിരി, രാമപുരം എന്നിവിടങ്ങളിലെത്തി. മക്കരപ്പറമ്ബില്‍ സമാപിച്ചു. സമാപനസമ്മേളം മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനംചെയ്തു.

RELATED NEWS

Leave a Reply