പെരിന്തൽമണ്ണയുടെ സമഗ്ര വികസനത്തിനായി ‘രജത ജൂബിലി മിഷനു’മായി നഗരസഭ

General

പെരിന്തൽമണ്ണ: നിലവിലുള്ള ഭരണസമിതിയുടെ കാലാവധി പൂർത്തിയാകുന്ന വർഷം നഗരസഭയുടെ രജത ജൂബിലി വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി സമഗ്ര വികസന പ്രവൃത്തി ‘രജത ജൂബിലി മിഷൻ ‘ പദ്ധതിക്ക് ഉടൻ തുടക്കം കുറിക്കുമെന്ന് നഗരസഭ ബജറ്റ്. മിഷൻ ഈ വർഷം നവംബർ ആദ്യം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
മൂന്നു വർഷം കൊണ്ടു മിഷന്റെ ഭാഗമായി 585. 31 കോടി രൂപയുടെ വികസനം നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്. മൂന്നു വർഷത്തെ ഈ പ്രവർത്തനങ്ങൾക്ക് ‘വിഷൻ 2020’ എന്ന് നാമകരണം ചെയ്തിട്ടുണ്ട്. നഗരാസൂത്രണത്തിനു 379 കോടി , സാന്ത്വനം – 59.50 കോടി ,പൊതു വിദ്യാഭ്യാസത്തിനു 50.50 കോടി , ജീവനം പദ്ധതിക്ക് 40.11 കോടി , ഭവന പദ്ധതി – 56.2 കോടി എന്നിങ്ങനെ മിഷനുമായി ബന്ധപ്പെടുത്തി ചെലവഴിക്കുമെന്ന് ബജറ്റിൽ പറയുന്നു.

RELATED NEWS

Leave a Reply