മലബാറിലെ എമിഗ്രേഷന്‍ സെന്റര്‍ കോഴിക്കോടിന് ലഭിച്ചേക്കും

General

മലബാറിലെ എമിഗ്രേഷന്‍ സെന്റര്‍ കോഴിക്കോടിനു ലഭിച്ചേക്കും. നിലവില്‍ കൊച്ചിയിലും തിരുവനന്തപുരത്തുമാണ് എമിഗ്രേഷന്‍ സെന്ററുകളുള്ളത്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, വയനാട്, പാലക്കാട് ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് എമിഗ്രേഷനു വേണ്ടി കൊച്ചിയിലേക്കു പോകണം. വിദേശ സെക്ടറിലേക്ക് ഏറ്റവുമധികം യാത്രക്കാരുള്ള മലബാര്‍ മേഖലയില്‍ എമിഗ്രേഷന്‍ സെന്റര്‍ വേണമെന്നത് ദീര്‍ഘകാലമായുള്ള ആവശ്യമായിരുന്നു. നിരവധി പ്രവാസി സംഘടനകളും വ്യക്തികളും ഇതുസംബന്ധിച്ച് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അപേക്ഷകള്‍ നല്‍കിയിരുന്നു. ചില സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം ഇതു നീണ്ടു പോകുകയായിരുന്നു. കോഴിക്കോട് വിമാനത്താവളത്തോടുള്ള അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകള്‍ മന്ത്രാലയത്തേയും അധികൃതരേയും സന്ദര്‍ശിച്ചപ്പോള്‍ എമിഗ്രേഷന്‍ സെന്ററിന്റെ കാര്യവും ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ നിരീക്ഷണങ്ങള്‍ക്കൊടുവിലാണ് മലബാറില്‍ എമിഗ്രേഷന്‍ സെന്റര്‍ അനുവദിക്കാന്‍ മന്ത്രാലയം ആലോചിക്കുന്നത്. ഇത് കോഴിക്കോട് സ്ഥാപിക്കാമെന്നാണ് ധാരണ.

 

RELATED NEWS

Leave a Reply