മാധ്യമ പുരസ്‌കാരങ്ങള്‍ക്കുള്ള എന്‍ട്രി ഇന്നു രാത്രി 9 വരെ

General
 22-ാമത് രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് മാധ്യമ പുരസ്‌കാരത്തിന് ഇന്നു രാത്രി 9 വരെ അപേക്ഷിക്കാം. ചലച്ചിത്രോത്സവം റിപ്പോര്‍ട്ട് ചെയ്ത പത്ര, ദ്യശ്യ, ശ്രവ്യ, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകളുടെ പകര്‍പ്പുസഹിതം നാളെ (ഡിസംബര്‍ 14) രാത്രി 9 മണിക്ക് മുന്‍പ് ടാഗോര്‍ തിയേറ്ററിലെ മീഡിയാ സെല്ലില്‍ അപേക്ഷ സമര്‍പ്പിക്കണം. വ്യക്തിഗത ഓണ്‍ലൈന്‍ മാധ്യമങ്ങളേയും ഓണ്‍ലൈന്‍ മീഡിയ പുരസ്‌കാരത്തിന് പരിഗണിക്കും. ദൃശ്യ-ശ്രവ്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകള്‍ പെന്‍ഡ്രൈവിലും (2 പകര്‍പ്പ്), ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകളുടെ വെബ് ലിങ്കുകള്‍ mediaaward@iffk.in എന്ന മെയിലിലും അച്ചടി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകളടങ്ങിയ പത്രത്തിന്റെ അസ്സല്‍പതിപ്പു (3 എണ്ണം) മാണ് സമര്‍പ്പിക്കേണ്ടത്. ഫോണ്‍ : 95449176938547976353
 
 

RELATED NEWS

Leave a Reply