മാനവേദന്റെ മുറ്റത്ത് ഓര്‍മ്മകളുടെ മധുരവുമായി അവര്‍ ഒത്തുചേര്‍ന്നു

General

നീലമ്പൂര്‍: എഴുപത്തഞ്ചു വയസുകഴിഞ്ഞ മാനവേദന്‍ സ്കൂള്‍ ഇന്നലെ പലകാലങ്ങളില്‍ വിട്ടുപിരിഞ്ഞ മക്കളെ വീണ്ടും കണ്ടുമുട്ടിയ സന്തോഷത്തിലായിരുന്നു.  പഠനം   കഴിഞ്ഞ് ജിവിതത്തിന്റെ പലകോണുകളിലേക്കു വഴിപിരിഞ്ഞുപോയ പഴയ കുട്ടികള്‍, കാരണവന്‍മാരായി പഴയ സ്കൂള്‍ മുറ്റത്തേക്ക് മടങ്ങിയെത്തിയപ്പോള്‍ പഴയ കളിയും ചിരിയും കൂട്ടുവന്നു. മാനവേദന്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിന്റെ സുവര്‍ണജൂബിലി ആഘോഷത്തിന്റെ ഭാഗമായി ചേര്‍ന്ന ചങ്ങാത്തം പൂര്‍വവിദ്യാര്‍ത്ഥി സംഗമമാണ് ാലു തലമുറളിലെ ആയിരത്തിലേറെപ്പേരുടെ ഒത്തുചേരലായത്. വേദിലെ പഴയ സ്കൂള്‍ ലീഡറുടെ ചുറുചുറുക്കോടെയാണ് ഗരസഭാ ചെയര്‍മാന്‍ ആര്യാടന്‍ ഷൌക്കത്ത് പൂര്‍വവിദ്യാര്‍ത്ഥികളെ സ്വീകരിച്ചിരുത്തിയത്. വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദും പി.വി അബ്ദുല്‍വഹാബ് എം.പിയുമെല്ലാം ഔദ്യോഗിക പരിവേഷങ്ങളില്ലാതെ പഴയ സ്കൂള്‍ കുട്ടികളായി  മാറി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ിലവില്‍ വന്നതിാല്‍ ഉദ്ഘാട ചുമതലയില്‍ ിന്നും പഴയ മാനവേദന്‍ സ്കൂള്‍ പാര്‍ലമെന്റിലെ സ്പീക്കറായിരുന്ന ആര്യാടന്‍ മുഹമ്മദ് ഒഴിഞ്ഞു മാറി. സ്കൂളിലെ 1940തിലെ പ്രഥമ ബാച്ചിലെ വിദ്യാര്‍ത്ഥിയായിരുന്ന എണ്‍പത്തിയെട്ടുകാരി പെരുമ്പിലാവില്‍ രുഗ്മിണി അമ്മ ഭദ്രദീപം തെളിച്ചാണ് പൂര്‍വ്വിദ്യാര്‍ത്ഥി സംഗമം ഉദ്ഘാടം ചെയ്തത്. സ്കൂളിന്റെ പുരോഗതിക്കുവേണ്ടി പഴയ വിദ്യാര്‍ത്ഥി എന്ന ിലയില്‍  എല്ലാവര്‍ക്കുമൊപ്പം ഒന്നിച്ചു പ്രവര്‍ത്തിക്കുമെന്നു പറഞ്ഞ് ആര്യാടന്‍ ആശംസകള്‍ ര്‍േന്നു. ആധ്യക്ഷം വഹിച്ച പി.വി അബ്ദുല്‍വഹാബ് എം.പി മാവേദന്‍ സ്കൂളില്‍ ിന്നും രാഷ്ട്രീയ തോക്കളും എം.പിയും ഉണ്ടാകുമെന്ന ടീച്ചറുടെ വാക്കുകള്‍  ഓര്‍മ്മിച്ചു.  അന്നു തലയാട്ടി ടീച്ചറെ കളിയാക്കിയ കുട്ടിതന്നെ എം.പിയായ കൌതുകവും സദസുമായി പങ്കുവെച്ചു. ഉദ്ഘാട ചടങ്ങിു ശേഷം ഓരോ കാലഘട്ടത്തില്‍പഠിച്ചവരും  വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് പഴയ സ്കൂള്‍ ഓര്‍മ്മകളിലേക്കും അുഭവങ്ങളിലേക്കും പോയി. മണ്‍മറഞ്ഞുപോയ  പഴയ അധ്യാപകരുടെ പേരുകളാണ് കൂടിച്ചേരലിുളള ഹാളുകള്‍ക്ക് ല്‍കിയിരുന്നത്. കേരളവര്‍മ്മരാജ, ഗോപാലകൃഷ്ണ അയ്യര്‍, ഗുപ്തന്‍ മാസ്റര്‍, പൊന്നപ്പന്‍പിള്ള, ഉണ്ണിരാജന്‍ എന്നിവരുടെ പേരു ല്‍കിയ ഹാളുകളിലിരുന്ന് പരിചയം പുതുക്കിയും വിശേഷങ്ങള്‍ പങ്കുവെച്ചും അവര്‍ പഴയ കുസൃതി കുട്ടികളായി. സൌഹൃദം ിലിര്‍ത്തുന്നത്ി പൂര്‍വ വിദ്യാര്‍ത്ഥി സംഘടക്ക് എന്തൊക്കെ ചെയ്യാം, എങ്ങി വിപുലീകരിക്കാം, സ്കൂള്‍ വികസത്തിായി എന്തൊക്കെ ചെയ്യാാവും എന്നീ കാര്യങ്ങളിലും ിര്‍ദ്ദേശങ്ങള്‍ തേടി. ഒന്നിച്ച് ഉച്ചഭക്ഷണവും കഴിച്ച്  എല്ലാവരും ചേര്‍ന്ന് പി.വി. അബ്ദുല്‍വഹാബ് എം.പി ചെയര്‍മാും ആര്യാടന്‍ ഷൌക്കത്ത് ജറല്‍ കണ്‍വീറുംഐ.കെ ബീരാന്‍കുട്ടി (ട്രഷററുമായി)  മാവേദന്‍ സ്കൂള്‍ പൂര്‍വവിദ്യാര്‍ത്ഥി സംഘടക്ക് പുതിയ തൃേത്വത്തെയും ചുമതലപ്പെടുത്തിയാണ് മടങ്ങിയത്.ഉദ്ഘാട ചടങ്ങില്‍ സ്കൂളിലെ പൂര്‍വവിദ്യാര്‍ത്ഥിയും ിലമ്പൂര്‍ കോവിലകം റിസീവറുമായ ഗോദവര്‍മ്മരാജ, ബെഞ്ചമിന്‍ മാസ്റ്റര്‍, പി.കെ അബ്ദുല്ലക്കുട്ടി, മൂച്ചിക്കാടന്‍ മുഹമ്മദ്, മാവേദന്‍ ഹെഡ്മാസ്റ്റര്‍ എ. കൃഷ്ണദാസ്, വി.എച്ച്.എസ്.ഇ പ്രിന്‍സിപ്പല്‍ അിത എബ്രഹാം, പാലോളി മെഹബൂബ് എന്നിവര്‍ സംസാരിച്ചു

RELATED NEWS

Leave a Reply