‘മൗനമാണ് എന്റെ മറുപടി’ സരിതയുടെ വെളിപ്പെടുത്തലുകളോട് പ്രതികരിച്ച് ചാണ്ടി ഉമ്മന്‍

General, Kerala News

തിരുവനന്തപുരം: സരിത എസ്. നായരുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രിയുടെ മകന്‍ ചാണ്ടി ഉമ്മന്‍. തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ക്ക് മൗനമാണ് തന്റെ മറുപടിയൊണ് ചാണ്ടി ഉമ്മന്‍  ഫേസ്ബുക്കിലൂടെ അറിയിച്ചു.ശത്രുക്കള്‍ക്ക് തന്നെ അപകടപ്പെടുത്താനും കൊല്ലാനുമാകും, പക്ഷെ തന്റെ കീഴ്‌വഴക്കങ്ങള്‍ മാറ്റാനാകില്ലെന്ന ഗാന്ധിജിയുടെ വാക്കുകളെ ഉദ്ധരിച്ചാണ് ചാണ്ടി ഉമ്മന്റെ പോസ്റ്റ്. ‘കഴിഞ്ഞ മൂന്നു ദിവസമായി എനിക്കെതിരെ ആരോപണങ്ങള്‍ ഉയരുമ്പോഴും മാധ്യമങ്ങള്‍ അതിനു വന്‍ പ്രാധാന്യം നല്‍കുമ്പോഴുമെല്ലാം ഈ വാക്കുകളില്‍ (ഗാന്ധിജിയുടെ ഉദ്ധരണി) ആണ് ഞാന്‍ ആശ്വാസം കണ്ടെത്തുന്നത്. ഏറെ പ്രകോപനമുണ്ടായിട്ടും ആശങ്കയറിയിച്ചുകൊണ്ട് എന്റെ സുഹൃത്തുക്കളും അഭ്യുദയകാംഷികളും വിളിച്ചിട്ടും ഞാന്‍ മിണ്ടാതിരിക്കാന്‍ തന്നെ തീരുമാനിച്ചു.

എന്റെ ഭാഗത്തുനിന്നും നിഷേധം പോലും അര്‍ഹിക്കാത്ത ഇത്തരം പ്രസ്താവനകള്‍ക്കുള്ള ഏറ്റവും നല്ല മറുപടിയാണ് മൗനം എന്നാണ് ഞാന്‍ കരുതുന്നത്. എനിക്ക് സോളാറിലോ മറ്റേതെങ്കിലും ബിസിനസിലോ താല്‍പര്യമില്ലെന്ന എന്റെ സുഹൃത്തുക്കള്‍ക്കെല്ലാം അറിയാവുന്നതാണ്. നിയമം നിയമത്തിന്റെ വഴിക്കു പോകും. നമ്മള്‍ അതിനെ ബഹുമാനിക്കണം.’ എന്നാണ് ചാണ്ടി ഉമ്മന്‍ ഫേസ്ബുക്കിലൂടെ പറയുന്നത്.

RELATED NEWS

Leave a Reply