വെള്ളിനേഴി പഞ്ചായത്ത് സർവ്വീസ് സഹകരണ ബാങ്ക് ഓണച്ചന്ത KPCC മുൻ പ്രസിഡണ്ട് K. മുരളീധരൻ എം.എൽ.എ ഉദ്ഘാടം ചെയ്യ്തു

General

തിരുവാഴിയോട്: വെള്ളിനേഴി പഞ്ചായത്ത് സർവീസ് സഹകരണ ബാങ്ക് ഓണച്ചന്ത കെ.പി.സി.സി മുൻ പ്രസിഡണ്ട് കെ.മുരളീധരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ബാങ്ക് പ്രസിഡണ്ട് ഒ.വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു.DCC പ്രസിഡണ്ട് വി.കെ.ശ്രീകണ്ഠൻ ആദ്യവിൽപന നിർവ്വഹിച്ചു. സബ്സിഡിയിലുള്ള അരിയും, പലചരക്കു സാധനങ്ങളും 1000 കുടുംബങ്ങൾക്ക് ഇന്ന് മുതൽ വിതരണം ചെയ്യും. പഴം, പച്ചക്കറി, കായവറുത്തത്, ശർക്കര ഉപ്പേരി എന്നിവ ആഗസ്റ്റ്‌ 31 മുതൽ വിതരണം ചെയ്യും. തിരുവോണ ദിനത്തിൽ പാലട പ്രഥമൻ ആവശ്യാനുസരണം വിതരണം ചെയ്യും. ഡയറക്ടർമാരായ CT.ചന്ദ്രശേഖരൻ, P. ശിവരാമൻ, ബേബി അനിത, ഗീത,ബാങ്ക് സെക്രട്ടറി ചന്ദ്രമോഹൻ, പി.സ്വാമിനാഥൻ, ഒ.എസ് ശ്രീധരൻ,kv.രാധാകൃഷ്ണൻ ,V. സുനിത, KC. രവിശങ്കർ, കെ.ബിന്ദു എന്നിവർ സംസാരിച്ചു.

RELATED NEWS

Leave a Reply