സബ്ട്രഷറിയില്‍ മദ്യം കണ്ടെത്തിയ സംഭവത്തില്‍ മൂന്നുപേര്‍ക്ക് സസ്‌പെന്‍ഷന്‍

General, Kerala News
സബ് ട്രഷറിഓഫീസില്‍ മദ്യം കണ്ടെത്തിയ സംഭവത്തില്‍ മൂന്നുജീവനക്കാര്‍ക്കെതിരെ നടപടി. ഓഫീസ്സൂപ്രണ്ടും ട്രഷറി ഓഫീസറുടെ ചാര്‍ജുള്ള കെ.ഐ.മാത്യു, യു.ഡി. ക്ലൂക്ക് ടി.ജെ.സുബാഷ്, പ്യൂണ്‍ പി.ഒ.മാത്യു എന്നിവരെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. കഴിഞ്ഞവെള്ളിയാഴ്ച ട്രഷറി സൂപ്രണ്ട് ജി.ലീല പീരുമേട് സബ് ട്രഷറി ഓഫീസ് സന്ദര്‍ശിച്ചിരുന്നു. സന്ദര്‍ശനവേളയില്‍ ഗ്ലാസില്‍ ഒഴിച്ചുവച്ചനിലയിലും കുപ്പിയില്‍ പാതിമദ്യവും കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് നടപടി

RELATED NEWS

Leave a Reply