സമത്വം…ക്യാമ്പ് ചൊവ്വാഴ്ച നെല്ലായയിൽ

General

നെല്ലായ ഗ്രാമ പഞ്ചായത്തും കേരള സാമൂഹ്യ സുരക്ഷാമിഷനും സംയുക്തമായി നെല്ലായ കൊച്ചിൻ ഓഡിറ്റോറിയത്തിൽ വെച്ച് ചൊവ്വാഴ്ച രാവിലെ 7 മണി മുതൽ 5 മണി വരെ വികലാംഗർ, മാനസിക വെല്ലുവിളി നേരിടുന്നവർ എന്നിവർക്കുള്ള ഒരു വിപുലമായ ക്യാമ്പ് നടത്തുന്നുണ്ട്. വളരെ ബുദ്ധിമുട്ടി രോഗികളെ പാലക്കാട് ഒന്നിൽ കൂടുതൽ തവണ കൊണ്ടു പോയി പരിശോധന നടത്തി സർട്ടിഫിക്കറ്റും തിരിച്ചറിയൽ കാർഡും വാങ്ങുന്നത് ഇനി ഒഴിവാക്കാം, രാവിലെ തുടങ്ങുന്ന ഈ ക്യാമ്പിൽ വെച്ച് തന്നെ തൽസമയം പരിശോധന നടത്തി ID കാർഡും വിതരണം ചെയുന്നതാണ് , സൗജന്യമായിട്ടാണ് ഈ ക്യാമ്പ്.അതിനാൽ അർഹതയുള്ളവർ ക്യാമ്പിന്റെ സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ മുഹമ്മദ് ഷാഫി അറിയിച്ചു.

RELATED NEWS

Leave a Reply