സിനിമാ നിര്‍മാതാവിന് നേരെ ഗുണ്ടാ ആക്രമണം;നാലുപേർ പോലീസ് അറസ്റ്റിൽ

General

കൊച്ചി: നഗരത്തില്‍ സിനിമാ നിര്‍മാതാവിന് നേരെ ഗുണ്ടാ ആക്രമണം. നിര്‍മാതാവ് മഹാ സുബൈറിനെയും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയെയുമാണ് പത്തോളം പേര്‍ ചേര്‍ന്ന് ആക്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ പൊലിസ് അറസ്റ്റു ചെയ്തു. ഫെഡറിക്, ആന്റണി, കാള്‍ട്ടണ്‍, ഹിഷാം എന്നിവരെയാണ് എറണാകുളം നോര്‍ത്ത് പൊലിസ് അറസ്റ്റ് ചെയ്തത്.

തമ്മനം എടശ്ശേരി മാന്‍ഷന്‍ ഹോട്ടലില്‍ ഇന്നലെ രാത്രി പത്തോടെയാണ് സംഭവം. പരുക്കേറ്റ മഹാസുബൈറിനെയും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രകാശിനേയും എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

RELATED NEWS

Leave a Reply