സി.പി.ഐ വോട്ട് അസാധു; ഇരിങ്ങാലക്കുട യു.ഡി.എഫിന്

General

സി.പി.ഐ അംഗത്തിന്റെ വോട്ട് അസാധുവായതിനെ തുടര്‍ന്ന് ഇരിങ്ങാലക്കുട നഗരസഭാ ഭരണം യു.ഡി.എഫിന് ലഭിച്ചു. ഇതോടെ കോണ്‍ഗ്രസിലെ നിമ്യ ഷിജുവിന് ചെയര്‍പേഴ്‌സണ്‍ സ്ഥാനം ലഭിച്ചു. സി.പി.ഐ അംഗം വി.കെ സരളയുടെ വോട്ടാണ് അസാധുവായത്. സി.പി.എമ്മിലെ കെ.കെ ശ്രീജിത്തായിരുന്നു ഇടതു മുന്നണിയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ഥി. ആദ്യഘട്ട വോട്ടെടുപ്പില്‍ രണ്ടു സ്ഥാനാര്‍ഥികള്‍ക്കും 19 വോട്ടുകള്‍ വീതമാണ് ലഭിച്ചത്. ബി.ജെ.പി സ്ഥാനര്‍ഥി അമ്പിളി ജയന് മൂന്നു വോട്ടും ലഭിച്ചു. ഇതേത്തുടര്‍ന്ന് രണ്ടാമതും വോട്ടെടുപ്പ് നടത്തുകയായിരുന്നു. എന്നാല്‍, ഇതില്‍ സരള ബാലറ്റ് പേപ്പറില്‍ മാറി ഒപ്പിട്ടതിനെ തുടര്‍ന്ന് വരണാധികാരിയായ റവന്യൂ ഓഫീസര്‍ വോട്ട് അസാധുവായി പ്രഖ്യാപിച്ചു. വോട്ടെടുപ്പിനുശേഷം എല്‍.ഡി.എഫ് അംഗങ്ങള്‍ റവന്യൂ ഓഫീസര്‍ക്കെതിരെ പ്രതിഷേധ പ്രകടനം നടത്തി.

 

RELATED NEWS

Leave a Reply