സൗമിനി ജയ്‌ന്‍ കൊച്ചി മേയര്‍

General

കൊച്ചി കോര്‍പ്പറേഷന്‍ മേയറായി യുഡിഎഫിലെ സൗമിനി ജയ്‌നെ തെരഞ്ഞെടുത്തു.30നെതിരെ 41 വോട്ടുകളാണ് സൗമിനിക്ക് ലഭിച്ചത്. 2 ബിജെപി അംഗങ്ങളും ഒരു സ്വതന്ത്രയും വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. അതേ സമയം ഒരു യുഡിഎഫ് റിബലും 2 എല്‍ഡിഎഫ് റിബലും സൗമിനിക്ക് വോട്ട് ചെയ്തു. ഡോ. പൂര്‍ണ്ണിമ നാരായണനായിരുന്നു എല്‍ഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി. കടുത്ത ഗ്രൂപ്പുതര്‍ക്കങ്ങള്‍ക്കൊടുവിലാണ് കോണ്‍ഗ്രസിലെ സൗമിനി ജെയ്നെ കൊച്ചി മേയര്‍ സ്ഥാനാര്‍ത്ഥിയാക്കിയത്. നഗരത്തിന്റെ കിഴക്കന്‍ പ്രദേശമായ എളംകുളം ഡിവിഷനില്‍ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്.

 

RELATED NEWS

Leave a Reply