Malappuram ജില്ലയിലെ 105 വാര്‍ഡുകളില്‍ ഇന്ന് റീ പോളിങ്

General
വോട്ടിങ് മെഷീന്‍ തകരാറിനെ തുടര്‍ന്ന് പോളിങ് തടസപ്പെട്ട ജില്ലയിലെ 11 ബ്ലോക്കുകളിലെ 105 വാര്‍ഡുകളില്‍ ഇന്ന്  റീ പോളിങ് നടത്താന്‍ ജില്ലാ കലക്ടര്‍ ടി. ഭാസ്‌കരന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോട് ശുപാര്‍ശ ചെയ്തു.  വിവിധ താലൂക്കുകളില്‍ റീപോളിങ് നടക്കുന്ന വാര്‍ഡുകള്‍- ഏറനാട് 10, നിലമ്പൂര്‍ 32, പെരിന്തല്‍മണ്ണ 16, കൊണ്ടോട്ടി 10, തിരൂര്‍ ഏഴ്, പൊന്നാനി 30. ഇവിടങ്ങളിലെ വോട്ടിങ് യന്ത്രങ്ങളുടെ സജീകരണം അതത് താലൂക്കുകളില്‍ രാത്രിയോടെ പൂര്‍ത്തിയാക്കും. തഹസില്‍ദാര്‍മാര്‍ക്ക് ഇതിന്റെ ഏകോപന ചുമതല നല്‍കിയിട്ടുണ്ട്. കലക്ടറേറ്റില്‍ നടന്ന അടിയന്തര യോഗത്തില്‍ തഹസില്‍ദാര്‍മാര്‍, ബ്ലോക്ക് റിട്ടേണിങ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

RELATED NEWS

Leave a Reply