അന്തരീക്ഷ മലനീകരണം-ദില്ലിയില്‍ ഡീസല്‍ ജനറേറ്ററുകള്‍ക്ക് നിരോധനം.

General, MATRIMONIAL

 

ദില്ലി: രാജ്യ തലസ്ഥാനത്ത് മലിനീകരണ തോത് ക്രമാധീതമായി വര്‍ധിക്കുന്നു . ആശങ്ക കണക്കിലെടുത്ത്  ദില്ലിയില്‍  ഡീസല്‍ ജനറേറ്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. ബദര്‍പൂര്‍ മേഖലയിലെ തെര്‍മ്മല്‍ പ്ലാന്റിന്റെ പ്രവര്‍ത്തനവും താല്‍കാലിമായി നിര്‍ത്തിയിട്ടുണ്ട്. മാര്‍ച്ച് 15 വരെയാണ് നിരോധനം.

അന്തരീക്ഷ മലിനീകരണ നിയന്ത്രണ അതോറിറ്റിയാണ് കടുത്ത നടപടികളിലേക്ക് നീങ്ങുന്നത്. ഏതാനും ദിവസങ്ങള്‍ക്കകം വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിങ് ഫീസ് നാലുമടങ്ങുവരെ വര്‍ധിപ്പിക്കാനും നീക്കമുണ്ട്.

സ്‌കൂളുകള്‍ക്കും ആശുപത്രിയുള്‍പ്പെടെയുള്ള അവശ്യ സര്‍വീസുകള്‍ക്ക് അടിയന്തര സാഹചര്യങ്ങളിലും അല്ലാതെ മറ്റെല്ലായിത്തും ഡീസല്‍ ജനറേറ്ററുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

RELATED NEWS

Leave a Reply