ആരോഗ്യം സംരക്ഷിക്കും പഴങ്ങള്‍

Health Tips

ആരോഗ്യ സംരക്ഷണത്തില്‍ പഴങ്ങളുടെ പങ്ക് നിസാരമല്ല.അത്തരം ചില പഴങ്ങള്‍ ഇതാ..

മാമ്പഴം
ആരോഗ്യ സംരക്ഷണത്തില്‍ മാമ്പഴം രാജാവ് തന്നെയാണ്.ക്യാന്‍സറിനെ പോലും പ്രതിരോധിക്കാനുള്ള കഴിവ് മാമ്പഴത്തിനുണ്ട്. കൊളസ്‌ട്രോള്‍ നിയന്ത്രിച്ച് നിര്‍ത്തുന്നതിനും ചര്‍മ്മം ശുചീകരിക്കുന്നതിനും മാമ്പഴം ഉത്തമമാണ്.
പപ്പായ
പോഷക സമൃദ്ധമായ പപ്പായ ദഹന സംബന്ധിയായ പ്രശ്‌നങ്ങള്‍ക്ക് അത്യുത്തമമാണ്. ഡെങ്കി,ത്വക്ക് രോഗങ്ങള്‍ക്കും പപ്പായ മികച്ച ഔഷധമാണ്.
പേരയ്ക്ക
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിര്‍ത്താന്‍ ഉത്തമമാണ് പേരയ്ക്ക.പേരയ്ക്കയില്‍ ഫൈബറും ധാരാളമായി അടങ്ങിയിട്ടുണ്ട്. തൈറോയിഡ് ക്രമമായി നിലനിര്‍ത്തുന്നതിനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും പേരയ്ക്ക സഹായിക്കുന്നു.
ആപ്രിക്കോട്ട്
ഫൈബര്‍ ധാരാളമടങ്ങിയ പഴമാണ് ആപ്രിക്കോട്ട്. ഹൃദയം, കണ്ണ് എന്നിവയെ ബാധിക്കുന്ന അസുഖങ്ങള്‍ക്കുള്ള പ്രതിവിധിയായി ആപ്രിക്കോട്ട് ഉപയോഗിക്കാം.
വാഴപ്പഴം
ദിവസം ഒരു വാഴപ്പഴം കഴിക്കുന്നത് ഹൃദയസംബന്ധിയായ അസുഖങ്ങളേയും അതിരക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കുന്നതിനും സഹായിക്കും. കണ്ണുകളുടെ ആരോഗ്യത്തിനും വാഴപ്പഴം നല്ലതാണ്.
മുന്തരി
വിറ്റമിന്‍ എ, സി, ബി6 എന്നിവയാല്‍ സമൃദ്ധമാണ് മുന്തരി. മലബന്ധം, അജീര്‍ണ്ണം, തളര്‍ച്ച, വൃക്ക സംബന്ധിയായ അസുഖങ്ങള്‍, തിമിരം എന്നിവയ്ക്കുള്ള ഉത്തമ പ്രതിവിധിയാണ് മുന്തിരി.മുന്തിരിയില്‍ പൊട്ടാസ്യം, കാത്സ്യം, അയണ്‍, ഫോസ്ഫറസ്, മഗ്‌നീഷ്യം സെലീനിയം തുടങ്ങിയ മിനറല്‍സ് ധാരാളം അടങ്ങിയിരിക്കുന്നു

– See more at: http://anweshanam.com/index.php/health/news/68446#sthash.ggFi5tX1.dpuf

 

RELATED NEWS

Leave a Reply