ഒക്ടോബര്‍ 28  ദേശീയ ആയുര്‍വേദദിനം;ആഘോഷവും,ബോധവല്‍ക്കരണവും

Health Tips
ചെര്‍പ്പുളശ്ശേരി:ദേശീയ ആയുര്‍വേദ ദിനമായ ഒക്ടോബര്‍ 28 ന് ചളവറ ആയുര്‍വേദ ആശുപത്രിയില്‍ ബോധവല്‍ക്കരണവും ദിനാഘോഷവും നടത്തും.രാവിലെ 10 ന് ചളവറ ഗ്രാമപഞ്ചായത്ത് ആരോഗ്യസ്റ്റാന്‍ന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ സുധിന പരിപാടി ഉദ്ഘാടനം ചെയ്യും.ഇതോടനുബന്ധിച്ച് ഔഷധ സസ്യം നടീല്‍,ഹൈസ്കൂള്‍ വിദ്ധ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരം,യു പി ക്ലാസ് വിദ്ധ്യാര്‍ത്ഥികള്‍ക്കായി ചിത്ര രചനാ മത്സരം എന്നിവയും,പ്രമുഖ വിഷവൈദ്യന്‍ മുണ്ടക്കോട്ടുകുര്‍ശ്ശി പി പി ശങ്കരന്‍ നായരെ ആദരിക്കലും,പ്രമേഹ ചികിത്സ ആയുര്‍വേദത്തിലൂടെ എന്ന വിഷയത്തില്‍ എന്‍ എച്ച് ആര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ:ഹേമമാലിനിയുടെ ബോധവല്‍ക്കരണവും ഉണ്ടായിരിക്കും. ഔഷധ സസ്യം നടീല്‍, പഞ്ചായത്തംഗം പി പി അബ്ദുല്‍ റഹ്മാന്‍ നിര്‍വ്വഹിക്കും.ചടങ്ങില്‍ ഡോ:അഞ്ജലി ടി നായര്‍ ,ചളവറ ഗ്രാമ പഞ്ചായത്തംഗങ്ങള്‍ ,എന്നിവര്‍ പങ്കെടുക്കും.

RELATED NEWS

Leave a Reply