ഓട്ടിസം ‘മണത്ത്‌’ അറിയാം

Health Tips

കുട്ടികള്‍ക്ക്‌ ഓട്ടിസം ഉണ്ടോ എന്നത്‌ ഇക്കാലത്ത്‌ ഒരു ആശങ്ക തന്നെയാണ്‌. ഇതറിയാന്‍ സങ്കീര്‍ണമായ പരിശോധനകളും മറ്റും വേണ്ടിവരുകയും ചെയ്യും. എന്നാല്‍, ഗവേഷകര്‍ ഇപ്പോള്‍ ഇതിനായി വളരെ ലളിതമായ ഒരു സമ്പ്രദായം കണ്ടെത്തിയിരിക്കുന്നു. കുട്ടികളില്‍ നടത്തുന്ന ഒരു ‘മണപ്പിക്കല്‍’ പരിശോധനയിലൂടെ ഓട്ടിസം ഉണ്ടോയെന്ന്‌ തിരിച്ചറിയാമെന്നാണ്‌ കണ്ടെത്തിയിരിക്കുന്നത്‌.സാധാരണനിലയില്‍ ഹൃദ്യമായി തോന്നുന്ന ഗന്ധങ്ങള്‍ കൂടുതല്‍ സമയം ആസ്വദിക്കാനാണ്‌ എല്ലാവരും ശ്രമിക്കുന്നത്‌. ഉദാഹരണത്തിന്‌ മുല്ലപ്പൂവിന്റെയോ റോസാപ്പൂവിന്റെയോ പോലെയുളള ഗന്ധങ്ങള്‍ ഇഷ്‌ടപ്പെടാത്തവര്‍ ചുരുക്കമായിരിക്കുമല്ലോ. അതേസമയം, ഒരു പൊതു കക്കൂസില്‍ പ്രവേശിച്ചാല്‍ നാം മുഖം ചുളിക്കും. അസഹനീയഗന്ധം അനുഭവപ്പെടാതിരിക്കാന്‍ ശ്വാസമെടുക്കുന്നതും നിയന്ത്രിക്കും. എന്നാല്‍, ഓട്ടിസം ബാധിച്ചവര്‍ക്ക്‌ ഗന്ധങ്ങള്‍ നല്ലതോ ചീത്തയോ എന്ന വേര്‍തിരിവുണ്ടാവില്ല.ഇസ്രയേലിലെ വെയിസ്‌മാന്‍ ഇന്‍സ്‌റ്റിറ്റൂട്ട്‌ പ്രഫസര്‍ നോം സോബലിന്റെ നേതൃത്വത്തിലാണ്‌ പഠനം നടന്നത്‌. കറന്റ്‌ ബയോളജി ജേര്‍ണലിലാണ്‌ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്‌.

RELATED NEWS

Leave a Reply